ADVERTISEMENT

കോട്ടയം∙ മഹാത്മാ ഗാന്ധി സർവകലാശാല ബുധനാഴ്ച (15) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്.

പരീക്ഷ തീയതി

എട്ട്, ഏഴ്, ആറ്‌ സെമസ്റ്റർ ബി.ടെക് (2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾ യഥാക്രമം ജനുവരി 29, 30, 31 തീയതി മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും.

പരീക്ഷ ഫലം

2019 ഫെബ്രുവരിയിൽ നടന്ന നാലാം സെമസ്റ്റർ എംഎ പൊളിറ്റിക്‌സ് (പ്രൈവറ്റ് റജിസ്‌ട്രേഷൻ - റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എംഎ പൊളിറ്റിക്‌സ് (പ്രൈവറ്റ് റജിസ്‌ട്രേഷൻ - റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

2019 ഫെബ്രുവരിയിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എംഎ ഇക്കണോമിക്‌സ് (പ്രൈവറ്റ് - 2016 അഡ്മിഷൻ റഗുലർ, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, 2012-2013 അഡ്മിഷൻ അദാലത്ത് - സ്‌പെഷൽ മേഴ്‌സി ചാൻസ് 2018) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

English Summary: MG university exams change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com