ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയിൽ നിക്ഷേപത്തിനൊരുങ്ങി ഇ–കൊമേഴ്സ് രംഗത്തെ അതികായരായ ആമസോൺ. രാജ്യത്തെ ചെറുതും ഇടത്തരവുമായ ബിസിനസ്സുകളെ ഡിജിറ്റൽവൽക്കരിക്കുന്നതിനായി ഒരു ബില്യൻ ഡോളർ (ഏകദേശം 7087 കോടി) നിക്ഷേപിക്കുമെന്ന് ആമസോൺ സിഇഒ ജെഫ് ബെസോസ് പറഞ്ഞു. 2025ഓടെ 10 ബില്യൻ ഡോളർ മതിപ്പുള്ള ‘മെയ്ക് ഇൻ ഇന്ത്യ’ ഉൽപന്നങ്ങൾ ആഗോളവിപണയിൽ എത്തിക്കുമെന്നും സംഭവ് ഉച്ചകോടിക്കായി ന്യൂഡൽഹിയിലുള്ള ബെസോസ് വ്യക്തമാക്കി.

ഇന്ത്യ– യുഎസ് സഖ്യം 21–ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ടതാണെന്നും വരുന്നത് ‘ഇന്ത്യൻ നൂറ്റാണ്ടായി’ അനുഭവപ്പെടുന്നതായും ബെസോസ് പറഞ്ഞു. വലിയതോതിൽ ഇളവുകൾ പ്രഖ്യാപിച്ചുള്ള ആമസോണിന്റെ വിൽപനതന്ത്രങ്ങൾ സാരമായി ബാധിച്ചെന്നാരോപിച്ച് രാജ്യത്തെ ചെറുകിട കച്ചവടക്കാർ പ്രതിഷേധിക്കുന്നതിനിടെയാണ് ബെസോസിന്റെ വരവ്. യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന ആമസോൺ വളരുന്ന വിപണിയായാണ് ഇന്ത്യയെ കാണുന്നത്. 5.5 ബില്യൻ ഡോളറിന്റെ നിക്ഷേപങ്ങൾ ഇവിടെ നടത്തുമെന്ന് ആമസോൺ നേരത്തെ ഉറപ്പുനൽകിയിരുന്നു.

English Summary: Amazon To Invest $1 Billion In Digitising Small Businesses In India: Jeff Bezos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com