ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ബിജെപി അധ്യക്ഷന്മാരുടെ പ്രഖ്യാപനം ഉടനുണ്ടാകും. സംസ്ഥാനത്താകെ ബിജെപിയിൽ പി.കെ. കൃഷ്ണദാസ് പക്ഷം ആധിപത്യം നേടിയതായാണു വിവരം. 11 ജില്ലകൾ‌ കൃഷ്ണദാസ് പക്ഷത്താണ്. തിരുവനന്തപുരം, പാലക്കാട്, കാസർകോട് ജില്ലകൾ വി. മുരളീധര പക്ഷത്തോടൊപ്പമാണ്.

തൃശൂർ ജില്ലയും കൃഷ്ണദാസ് പക്ഷത്തേക്കു മാറി. കെ.കെ. അനീഷ് ജില്ലാ പ്രസിഡന്റാകും. തിരുവനന്തപുരം ജില്ലാ പ്രസിഡന്റാകാൻ ഏറ്റവും സാധ്യത വി.വി. രാജേഷിനാണ്. കാസർകോട്– കെ. ശ്രീകാന്തും പാലക്കാട് എൻ. കൃഷ്ണദാസും അധ്യക്ഷൻമാരാകും. കോഴിക്കോട് വി.കെ. സജീവൻ, പത്തനംതിട്ടയിൽ അശോകന്‍ കുളനട എന്നിവരുടെ ജില്ലാ പ്രസിഡന്റിന്റെ ചുമതലയിലെത്തും.

English Summary: BJP Kerala district presidents; P. Krishnadas side gets lead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com