ADVERTISEMENT

തിരുവനന്തപുരം∙ സര്‍ക്കാരും ഗവര്‍ണറുമായുള്ള ഭിന്നതയ്ക്ക് ആക്കംകൂട്ടി തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടുന്ന ഒാര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച്  ഗവര്‍ണര്‍. ഓര്‍ഡിനന്‍സില്‍ ഒപ്പിടാനാകില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മന്ത്രി എ.സി.മൊയ്തീനെ അറിയിച്ചു. ഓര്‍ഡിനന്‍സിന്‍റെ ആവശ്യമെന്തെന്നും  ഇത്തരം വിഷയങ്ങള്‍ നിയമസഭയില്‍ കൊണ്ടുവന്നു നിയമമാക്കണമെന്നും ഗവര്‍ണര്‍ മറുപടി നല്‍കി. പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭ ചേര്‍ന്നല്ലോയെന്നും അദ്ദേഹം ചോദിച്ചു.  

അതേസമയം, ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്യാനില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍ പ്രതികരിച്ചു. വാര്‍ഡ് വിഭജനമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു. സര്‍ക്കാരിന്‍റേത് നീതിപൂര്‍വമായ നിലപാടെന്നും തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. സഭയില്‍ നിയമം പാസാക്കിയാലും ഒപ്പുവയ്ക്കേണ്ടത് ഗവര്‍ണറെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം∙ സര്‍ക്കാരും ഗവര്‍ണറുമായുള്ള ഭിന്നതയ്ക്ക് ആക്കംകൂട്ടി തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടുന്ന ഒാര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച്  ഗവര്‍ണര്‍. ഓര്‍ഡിനന്‍സില്‍ ഒപ്പിടാനാകില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  മന്ത്രി എ.സി.മൊയ്തീനെ അറിയിച്ചു.

English Summary: Kerala Governor Arif Mohammad Khan rejects kerala local body seats ordinance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com