ADVERTISEMENT

ന്യൂഡൽഹി∙ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ അനിയന്ത്രിതമായ തിരക്കു പരിഗണിച്ച് കുമ്പളം, പാലിയേക്കര ടോൾപ്ലാസകൾ ഉൾപ്പെടെ രാജ്യത്തെ 65 ടോൾ പ്ലാസകളിൽ പണം സ്വീകരിക്കുന്ന കൂടുതൽ ലെയ്നുകൾ താൽക്കാലികമായി ഏർപ്പെടുത്താൻ കേന്ദ്ര ഗതാഗത മന്ത്രാലയം നിർദേശിച്ചു. 30 ദിവസത്തേക്കായിരിക്കും ഈ ഇളവ്. ആകെ ലെയ്നുകളുടെ 25% പണം സ്വീകരിക്കുന്നവയായി മാറ്റാനാണ് അനുവാദം. 

ഫാസ്ടാഗ് നിർബന്ധമാക്കിയതിനാൽ ടോൾ പ്ലാസകളിൽ ഇരുവശത്തേക്കും ഓരോ ലെയ്നിൽ മാത്രമാണ് പണം നൽകുന്ന വാഹനങ്ങൾ അനുവദിച്ചിരുന്നത്. ഫാസ്ടാഗ് ലെയ്നിൽ ഇരട്ടിത്തുക ടോൾ നൽകണം. രാജ്യത്ത് ഏറ്റവുമധികം പണം നൽകുന്നു എന്ന കണ്ടെത്തിയ 65 ടോൾപ്ലാസകളിലാണ് ഇപ്പോൾ ഇളവു നൽകിയിരിക്കുന്നത്. 

English Summary: Mandatory FASTag rule relaxed for 65 toll plazas on National Highways citing high cash transactions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com