ADVERTISEMENT

കൊല്ലം ∙ തമിഴ് സിനിമാ നടൻ പുകവലിക്കുന്ന ചിത്രം ഒട്ടിച്ച് വാഹനമോടിച്ച വാഹന ഉടമ കുടുങ്ങി. കെ എൽ -16-വി 4679 നമ്പർ എച്ച്ജിവി ടിപ്പർ ലോറിയുടെ പുറകിലാണ് സ്റ്റിക്കർ പതിച്ചിരുന്നത്. ബീഡി, സിഗററ്റ്, പുകയില എന്നിവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിരോധിച്ച സാഹചര്യത്തിൽ കോപ്ട നിയമപ്രകാരമാണ് കേസ്.

ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.വി.വി.ഷേർലിയുടെ നിർദേശപ്രകാരമാണ് വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തത്. ടെക്‌നിക്കൽ അസിസ്റ്റന്റ് എം.നാരായണനാണ് നിയമ ലംഘനം കണ്ടെത്തിയത്. കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി-2 ൽ കേസ് ഫയൽ ചെയ്തു.

English Summary:Case Registered Against Vehicle Owner for pasting Smoking Poster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com