ADVERTISEMENT

തിരുവനന്തപുരം∙ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യ ചരിത്രവും പഠിക്കണമെന്ന് സിപിഎം. അദ്ദേഹം ഭരണഘടനയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. ഗവര്‍ണറെ വിമര്‍ശിക്കാമെന്നും ജനാധിപത്യ വ്യവസ്ഥയില്‍ വിമര്‍ശനം സ്വാഭാവികമാണെന്നും പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള മനോരമ ന്യൂസിനോട് പറഞ്ഞു. 

വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് സിപിഎം വിമർശനം‍. താന്‍ റബര്‍ സ്റ്റാംപല്ലെന്നും ആരും നിയമത്തിന് മുകളിലല്ലെന്ന് ഉറപ്പാക്കുമെന്നും ഗവര്‍ണര്‍ തുറന്നടിച്ചു. പൗരത്വവിഷയത്തില്‍ തന്നെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് പ്രോട്ടോകോള്‍ ലംഘനമാണെന്നും പത്രവാര്‍ത്തകളില്‍ നിന്നല്ല ഇക്കാര്യം താന്‍ അറിയേണ്ടതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

English Summary : Governor should learn constitution and democratic history of India first, says CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com