ADVERTISEMENT

ന്യൂഡൽഹി ∙ നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുകേഷ് സിങ് രാഷ്ട്രപതിക്ക് നൽകിയ ദയാഹർജി തള്ളണം എന്ന് ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബയ്ജാളും ശുപാർശ ചെയ്തു. റിപ്പോർട്ട് ഇന്നു വൈകിട്ട് രാഷ്ട്രപതിക്ക് അയക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ നിയമസഭയിൽ പറഞ്ഞു. ഈ ദയാഹർജി തള്ളണം എന്ന് ഡൽഹി സർക്കാരും ലഫ്റ്റനന്റ് ഗവർണറോടു ശുപാർശ ചെയ്തിരുന്നു.

നിർഭയ കേസിലെ നാലു പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതു സംബന്ധിച്ച തൽസ്ഥിതി വിശദമാക്കുന്ന റിപ്പോർട്ട് നാളെ സമർപ്പിക്കാൻ തീഹാർ ജയിൽ അധികൃതരോട് ഡൽഹി അഡീഷണൽ സെഷൻസ് ജഡ്ജി സതീഷ് കുമാർ അറോറ ഉത്തരവായി. ഈ മാസം 22–ന് രാവിലെ വധശിക്ഷ നടപ്പാക്കാനാണ് നേരത്തേ കോടതി ഉത്തരവായത്. എന്നാൽ പ്രതികൾ രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചിരിക്കയാണ്. ഇവ രാഷ്ട്രപതി തള്ളിയാലും 14 ദിവസം കഴിഞ്ഞേ വധശിക്ഷ നടപ്പാക്കാനാവൂ.

English Summary: Delhi Lt Governor on Nirbhaya Case Caonvicts Mukesh Singh Mercy Plea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com