ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹിയിലെ ജനങ്ങൾക്കു വമ്പൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. അടുത്ത അഞ്ചു വർഷത്തേക്കുള്ള പ്രഖ്യാപനങ്ങളാണ് കേജ്‌രിവാൾ പുറത്തിറക്കിയ ഗ്യാരണ്ടി കാർഡിൽ പറയുന്നത്. സൗജന്യ വൈദ്യുതി, പൈപ്പു വഴി 24 മണിക്കൂറും കുടിവെള്ളം, ഒരോ വിദ്യാർഥിക്കും രാജ്യാന്തര നിലവാരത്തിൽ വിദ്യാഭ്യാസം തുടങ്ങിയവയാണ് കേജ്‌രിവാൾ പുറത്തിറക്കിയ ‘10 പോയിന്റ് ഗ്യാരന്റി കാർഡി’ലെ പ്രധാന പ്രഖ്യാപനങ്ങൾ.

തടസ്സങ്ങളില്ലാതെ 24 മണിക്കൂർ വൈദ്യുതിയും 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും നൽകുമെന്നതാണ് ഗ്യാരണ്ടി കാർഡിലെ ആദ്യ വാഗ്ദാനം. ഭൂഗർഭ കേബിളുകൾ വഴി ഒരോ വീട്ടിലും വൈദ്യുതി എത്തിക്കുമെന്നും പറയുന്നു. 24 മണിക്കൂർ ഒരോ വീടുകളിലും പൈപ്പു വെള്ളം ലഭ്യമാക്കും. സൗജന്യമായി 20,000 ലിറ്റർ കുടിവെള്ളം നൽകുന്നതു തുടരും. ഏറ്റവും വലിയതും ചെലവു കുറഞ്ഞതുമായ ഗതാഗത സംവിധാനം ഉറപ്പാക്കും.

11,000 ബസ്സുകൾ നിരത്തിലിറക്കും. 500 കിലോമീറ്റർ ദൂരപരിധിയിൽ വരെ മെട്രോ സേവനം വ്യാപിപ്പിക്കും. സ്ത്രീകൾക്കും വിദ്യാർഥികൾക്കും സൗജന്യ ബസ് യാത്ര എന്നിവയും പ്രധായ ‘ഗ്യാരണ്ടി’കളിൽ ഉൾപ്പെടുന്നു. ഇതിനു പുറമേ ചേരി പ്രദേശത്തുള്ളവർക്കു സ്വന്തമായി വീടെന്ന പ്രഖ്യാപനവുമുണ്ട്. യമുന നദിയുടെ ശുചീകരണം, ഡൽഹിയെ പച്ചപുതപ്പിക്കാൻ 2 കോടി മരങ്ങൾ നടുക, ഡൽഹി മാലിന്യ മുക്തമാക്കുക എന്നിവ ശുചിത്വ പരിസ്ഥിതിയുടെ ഭാഗമാണ്. കുടിവെള്ളത്തിനും വൈദ്യുതിക്കുമുള്ള സബ്സിഡി നിലനിർത്തുമെന്നും കേജ്രിവാൾ  പ്രഖ്യാപിച്ചിട്ടുണ്ട്. 

English Summary :Arvind Kejriwal Promises Delhi 24-Hour Drinking Water, Free Bus Rides

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com