ADVERTISEMENT

തിരുവനന്തപുരം∙ ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. തിരുവനന്തപുരം– വി.വി.രാജേഷ്, കൊല്ലം– ബി.ബി.ഗോപകുമാർ, പത്തനംതിട്ട– അശോകൻ കുളനട, ആലപ്പുഴ– എം.വി.ഗോപകുമാർ, ഇടുക്കി–കെ.എസ്.അജി, കോഴിക്കോട്– വി.കെ.സജീവൻ, തൃശൂർ–കെ.കെ.അനീഷ്, പാലക്കാട്– ഇ.കൃഷ്ണദാസ്, വയനാട്– സജി ശങ്കർ എന്നവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂർ, കാസർകോട്, എറണാകുളം, കോട്ടയം ജില്ലകളിൽ ധാരണയായില്ല.

തിരുവനന്തപുരം

വി.വി.രാജേഷ്: എബിവിപിയിലൂടെ പൊതുപ്രവര്‍ത്തനത്തിലേയ്ക്കെത്തിയ വി.വി.രാജേഷ് വിവിധ പരിവാര്‍ സംഘടനകളുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, ബിജെപി സംസ്ഥാന വക്താവ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും 2016ലെ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് നിന്നും മത്സരിച്ചു.

തൃശൂർ

k-k-anish-kumar

കെ.കെ.അനീഷ്കുമാർ(42): കുന്നംകുളം വിവേകാനന്ദ കോളജിൽ എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ അനീഷ്കുമാർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കുന്നംകുളത്ത് എൻഡിഎ സ്ഥാനാർഥി ആയിരുന്നു. ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ വിദ്യാഭ്യാസത്തിനുശേഷം തൃശൂർ ഗവ.ലോ കോളജിൽ നിന്ന് എൽഎൽബി ബിരുദമെടുത്തു. 

ആലപ്പുഴ

m-v-gopakumar

എം.വി.ഗോപകുമാർ (48): ബിജെപി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. ആർഎസ്എസിലൂടെയാണ് ഗോപകുമാർ  പൊതുപ്രവർത്തനം ആരംഭിച്ചത്. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തി. എംജി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായിരുന്നു. രണ്ടുതവണ പാണ്ടനാട് പഞ്ചായത്ത് അംഗായി തിരഞ്ഞെടുക്കപ്പെട്ടു. 

കോഴിക്കോട്

വി.കെ. സജീവൻ
വി.കെ. സജീവൻ

വി.കെ.സജീവൻ : ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സ്ഥാനാർഥിയായിരുന്നു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

പാലക്കാട്

e-krishnadas-bjp

ഇ.കൃഷ്ണദാസ്: നിലവിൽ പാലക്കാട് ജില്ലാ പ്രസിഡന്റ്. എബിവിപിയിലൂടെയാണ് സംഘടനാരംഗത്തെത്തിയത്. ജില്ലയിൽ പാർട്ടിയുടെ വളർച്ചയ്ക്കു നിർണായകമായ പങ്കുവഹിച്ചു.

English Summary : BJP Announces Names of District Presidents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com