ADVERTISEMENT

പാലക്കാട് ∙ സർക്കാർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകൾ വസ്തുനികുതിയായി പിരിച്ചെടുക്കാനുള്ളത് 300 കോടിയോളം രൂപ. നികുതി പിരിവിൽ അലസത കാണിക്കുന്ന തദ്ദേശസ്ഥാപനങ്ങളോട് പഞ്ചായത്ത് ഡയറക്ടർ വിശദീകരണം തേടുകയും സമ്പൂർണ നികുതി പിരിവിന് സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നു നിർദേശിക്കുകയും ചെയ്തു.

സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ പഞ്ചായത്തുകൾ വസ്തുനികുതി പിരിവ് 61.5 ശതമാനമാണു പൂർത്തീകരിച്ചത്. 47 പഞ്ചായത്തുകൾ 40% മാത്രമാണ് നികുതി പിരിച്ചിട്ടുള്ളത്. ഇത് കടുത്ത അനാസ്ഥയാണെന്നു പഞ്ചായത്ത് ഡയറക്ടർ കുറ്റപ്പെടുത്തുന്നു. അതേസമയം സംസ്ഥാനത്തെ 8 പഞ്ചായത്തുകൾ പൂർണമായി നികുതി പിരിച്ചെടുത്തു. 42 പഞ്ചായത്തുകൾ 90 ശതമാനത്തിലധികവും 92 ഗ്രാമ പഞ്ചായത്തുകൾ 80 ശതമാനത്തിലധികവും നികുതി പിരിച്ചു.

English Summary: Grama panchayats in kerala struggles to recover Rs 300 crore property tax

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com