ADVERTISEMENT

ന്യൂഡൽഹി ∙ ഓൺലൈൻ ഭക്ഷ്യ വിതരണ സംരഭമായ സൊമാറ്റോ ഊബർ ഈറ്റ്സിന്റെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുത്തു. 350 മില്യൺ ഡോളറിനാണ് ഏറ്റെടുത്തത്. ഊബറിന് 10% ഓഹരി നൽകും. ഇതോടെ ഈ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി സൊമാറ്റോ മാറും.

2017-ലാണ് ഊബർ ഈറ്റ്സ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഈ രംഗത്ത് മത്സരം മുറുകിയതും വളർച്ചാ സാധ്യതയുള്ള പുതിയ ഇടങ്ങളിലേക്ക് ബിസിനസ് കാര്യമായി വിപുലീകരിക്കാഞ്ഞതുമാണ് ഊബർ ഈറ്റ്സിന് തിരിച്ചടിയായത്. ശക്തമായ വെല്ലുവിളി ഉയർത്തി സ്വഗ്ഗിയും രംഗത്തുണ്ട്.

English Summary: Zomato Buys Uber's Food Delivery Business Uber Eats In India For $350 Million

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com