ADVERTISEMENT

പത്തനംതിട്ട ∙ മലയാളിയോട് ‘വിഷമില്ലാത്ത പച്ചക്കറി ഉപയോഗിക്കൂ’ എന്നു പറയാൻ നടൻ മോഹൻലാലിനെ തന്നെ കൃഷിവകുപ്പ് രംഗത്തിറക്കുന്നു. കൃഷിവകുപ്പിന്റെ ‘ജീവനി’ പദ്ധതിയുടെ പ്രചാരണാർഥം 30 സെക്കൻഡ് പരസ്യചിത്രത്തിൽ മോഹൻലാൽ സൗജന്യമായാണ് അഭിനയിക്കുന്നത്. ടിവി ചാനലുകൾ , സമൂഹമാധ്യമങ്ങൾ, സിനിമാ തിയറ്ററുകൾ എന്നിങ്ങനെ എല്ലാ മേഖലകളിലേക്കും പ്രചാരണത്തിനാണിത്. ജനുവരി മുതൽ 2021 വിഷു വരെ 470 ദിവസമാണ് ‘നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം’ എന്ന പ്രചാരണം സംഘടിപ്പിക്കുകയെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.

കേരളത്തിന്റെ വാർഷിക ആവശ്യകത 20 ലക്ഷം മെട്രിക് ടൺ പച്ചക്കറിയാണ്. 2018–19ൽ കേരളത്തിൽ 12.12 മെട്രിക് ടൺ പച്ചക്കറി ഉൽപാദിപ്പിച്ചു. 2015–16ൽ ഇത് 6.28 മെട്രിക് ടണായിരുന്നു. മട്ടുപ്പാവിലെ കൃഷി, തരിശുഭൂമി കൃഷിയോഗ്യമാക്കുക തുടങ്ങിയ ശ്രമത്തിലൂടെയാണ് 12.12 ആയി ഉൽപാദനം വർധിച്ചത്. ആവശ്യമുള്ള ബാക്കി പച്ചക്കറി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുകയാണ്. ഇത്രയും പ്രചാരണങ്ങളൊക്കെയുണ്ടായിട്ടും ഇപ്പോഴും കേരളത്തിൽ ഉപയോഗിക്കുന്നതിൽ 40 % പൂർണമായും വിഷലിപ്ത പച്ചക്കറിയെന്നാണ് പഠനം.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ശുപാർശപ്രകാരം ഒരാൾ 300 ഗ്രാം പച്ചക്കറി കഴിക്കണമെന്നാണ്. എന്നാൽ നിലവിൽ ഒരാൾക്ക് 160 ഗ്രാം മാത്രമേ ജനസംഖ്യാനുപാതികമായി ലഭ്യമാകുന്നുള്ളൂവെന്നുമാണ് കണ്ടെത്തൽ. എല്ലാ മേഖലയിലെയും സംഘടനകളുമായി ബന്ധപ്പെട്ട് ബൃഹത്തായ പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. വീട്ടുവളപ്പിൽ വർഷം മുഴുവൻ പച്ചക്കറി എന്നതാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. ആരോഗ്യവകുപ്പുമായി ചേർന്നാണ് ജീവനി പദ്ധതിയുടെ പ്രചാരണം.

English Summary: Mohanlal to support Jeevani for production of pesticide-free vegetables

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com