ADVERTISEMENT

കണ്ണൂർ ∙ വിവാഹ വേദിയിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം. വനിത ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി എം.കെ ഷമീമയുടെ അനുജന്റെ വിവാഹ വേദിയിലാണ് പ്രതിഷേധം അരങ്ങേറിയത്. #NO_NRC #NO_CAA എന്നെഴുതിയ പ്ലക്കാർഡുകളുമേന്തിയാണ് വരൻ മുഹമ്മദ് ഷമീമും വധു റുഹൈദയും നിയമത്തിനെതിരെയുള്ള പ്രതിഷേധം അറിയിച്ചത്.

മറ്റൊരു വിവാഹ പന്തലിലും പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം അരങ്ങേറി. സുബി അഴിയൂറും അശ്വതി ബാലകൃഷ്ണനും പ്ലക്കാർഡുകൾക്കൊപ്പം മുദ്രാവാക്യവും വിളിച്ചാണ് പ്രതിഷേധം അറിയിച്ചത്. വരൻ സുബി മുദ്രാവാക്യം വിളിച്ചപ്പോൾ വിരുന്നുകാർ അത് ഏറ്റുവിളിച്ചു.

English Summary: CAA Protest in Marriage 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com