ADVERTISEMENT

കോഴിക്കോട് ∙ മാത്തോട്ടം ചേനോത്ത് സ്കൂളിന് സമീപമുള്ള വീട്ടിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. ആദ്യം ഉണ്ടായ അഗ്നിബാധയിൽ ചൂടായ സിലിണ്ടർ ആണ് പൊട്ടിത്തെറിച്ചത്. വീടിന് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായി. മണ്ടോടി പറമ്പ് അബ്ദുൽ അസീസ് എന്ന ആളുടെ സ്പ്രിങ്സ് എന്ന് പേരായ 6/ 540 ഡി നമ്പർ വീട്ടിലാണ് അഗ്നിബാധയുണ്ടായത്.

gas-cylinder-blast-in-house-2-JPG
വീടിനകത്തു പരിശോധന നടത്തുന്ന അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ

മീഞ്ചന്ത ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ പി.വി. വിശ്വാസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സി. ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ രണ്ട് ഫയർ എൻജിനുകൾ അര മണിക്കൂർ സമയമെടുത്താണു തീ പൂർണമായും അണച്ചത്.

gas-cylinder-blast-in-house-1-JPG
പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടർ
gas-cylinder-blast-in-house-3-JPG

English Summary: Gas cylinder blast in house near a school

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com