ADVERTISEMENT

കോട്ടയം ∙ പാലാ പോളിടെക്നിക്കില്‍ വിദ്യാര്‍ഥി സംഘര്‍ഷം തടയാനെത്തിയ എഎസ്ഐയ്ക്കുനേരെ എസ്എഫ്ഐ പ്രവര്‍ത്തരുടെ ഭീഷണി. എഎസ്ഐയെ തളളി മാറ്റിയ പ്രവര്‍ത്തകര്‍ പ്രശ്നത്തില്‍ ഇടപെടരുതെന്ന് താക്കീത് ചെയ്തു. ക്യാംപസിന് പുറത്ത് എസ്എഫ്ഐ – എബിവിപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസെത്തിയത്.

പൊലീസുകാരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മൂന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്‍. വിഷ്ണു, സച്ചിന്‍ കെ. രമണന്‍, അഭിഷേക് ഷാജി എന്നിവര്‍ക്കെതിരെയാണ് കേസ്. 

English Summary: SFI threatens on ASI, Pala Polytechnic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com