ADVERTISEMENT

പാലക്കാട് ∙ ഈ വർഷം വനിതാ സുരക്ഷാവർഷമായി ആചരിക്കാൻ സംസ്ഥാന പെ‍ാലീസ്. ഇതിന്റെ ഭാഗമായി വനിതാ പെ‍ാലീസുകാർ ഉൾപ്പെട്ട പട്രേ‍ാളിങ് സംഘങ്ങൾ നിരത്തിലിറങ്ങും. ബസ് സ്റ്റോപ്പുകൾ, സ്കൂൾ– കേ‍ാളജ് പരിസരങ്ങൾ, ചന്തകൾ, മറ്റു പ‍ൊതുഇടങ്ങൾ എന്നിവിടങ്ങളിൽ ഇരുചക്ര വാഹനങ്ങളിലും നടന്നുമാണ് സംഘം പട്രേ‍ാളിങ് നടത്തുകയെന്നു ഡിജിപി ലേ‍ാക്‌നാഥ് ബെഹ്റ അറിയിച്ചു.

രാവിലെയും ഉച്ചകഴിഞ്ഞും വൈകിട്ടും രാത്രി 11നും വെളുപ്പിന് 5നും ഇടയിലുളള സമയത്തും രണ്ടുമണിക്കൂർ വീതമാണു പട്രേ‍‍ാളിങ്. പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ അവരോടു പരമാവധി നേരിട്ടു ചേ‍ാദിച്ചറിയണം. ഇതിനായി വനിതാ ബറ്റാലിയനിൽ നിന്നും ലോക്കൽപെ‍ാലീസിൽ നിന്നും പെ‍ാലീസുകാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകും. വനിതാ പെ‍ാലീസ് പഞ്ചായത്തുകൾ സന്ദർശിച്ചു പരാതി സ്വീകരിക്കുന്ന നടപടി വിപുലീകരിക്കാനും തീരുമാനിച്ചു.

ഇനിമുതൽ താലൂക്ക് ലീഗൽ സർവീസ് സെ‍ാസൈറ്റിയുമായി ചേർന്നു നിയമ ബേ‍ാധവൽക്കരണ ക്ലാസുകളും നടത്തണം. പരാതിക്കാരുടെയും പ്രശ്നങ്ങൾ ബോധിപ്പിക്കുന്ന സ്ത്രീകളുടെയും വിവരങ്ങൾ ഉൾപ്പെടെ ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി ക്രൈംഡ്രൈവ് ആപ്പിൽ ഉൾപ്പെടുത്തും. ഉന്നത ഉദ്യ‍ാഗസ്ഥർക്ക് ഈ വിവരങ്ങൾ നേരിട്ട് നിരീക്ഷിക്കാം. വനിതാ പെ‍ാലീസ് സ്റ്റേഷനുകൾ കേസ് അന്വേഷണത്തിൽ സഹായിക്കും.

വനിതാ സെല്ലുകളിലെ ഒരു ഇൻസ്പെക്ടറെ ഉൾപ്പെടുത്തി റേഞ്ച് തലത്തിൽ സ്ത്രീകൾ ഉൾപ്പെടുന്ന അന്വേഷണ സംഘത്തിന് രൂപം നൽകാനും നടപടിയായി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ഗുരുതരമായ കേസുകൾ ഈ സംഘം അന്വേഷിക്കും. റേഞ്ച് ഡിഐജിക്കാണ് അന്വേഷണ സംഘങ്ങളുടെ മേൽനേ‍ാട്ടം. സംഘാംഗങ്ങൾക്ക് പെ‍ാലീസ് അക്കാദമിയിൽ ഉൾപ്പെടെ പരിശീലനം നൽകും.

പരിശീലന വിഭാഗം എഡിജിപി ‍ഡേ‍ാ. ബി.സന്ധ്യ, എസ്പി ഡേ‍ാ. ദിവ്യ ഗേ‍ാപിനാഥ്, കെ‍ാച്ചി ഡിസിപി പൂങ്കുഴലി, വനിത ബറ്റാലിയൻ കമൻഡാൻഡ് ഡി.ശിൽപ, എഎസ്പി ഐശ്വര്യ ഡേ‍ാംഗ്രേ എന്നിവരാണ് സുരക്ഷാവർഷത്തിന് നേതൃത്വം നൽകുന്നത്. നിലവിലുള്ള സ്ത്രീകളുടെ പ്രതിരേ‍ാധ പ്രവർത്തനം വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് പ്രേ‍ാത്സാഹിപ്പിക്കും.

കൂടുതൽ പരിശീലനം നൽകുന്നവർക്ക് പാരിതേ‍ാഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വനിതകളുടെ രാത്രിയാത്ര സുരക്ഷിതമാക്കാൻ കെ‍ാല്ലത്തു നടപ്പിലാക്കിയ സുരക്ഷിത എന്ന പദ്ധതി മറ്റുജില്ലകളിലേക്കും വ്യാപിപ്പിക്കും. പട്ടിക വിഭാഗത്തിലെ വിദ്യാർഥികളുടെ പഠനം നിർത്തൽ പരിഹരിക്കാനുള്ള സംവിധാനത്തിനും രൂപം നൽകി.

English Summary: Kerala Police initiative for Women Safety Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com