ADVERTISEMENT
ചെന്നൈ ∙ 1000 വർഷത്തിലധികം പഴക്കമുള്ള തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രത്തിൽ കുംഭാഭിഭേഷകത്തിന് ഇനി തമിഴിലും മന്ത്രങ്ങൾ മുഴങ്ങും. അടുത്ത മാസം 5നുള്ള മഹാകുംഭാഭിഷേകം തമിഴിലും സംസ്കൃതത്തിലും നടത്തുമെന്നു സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. മന്ത്രഭാഷ സംബന്ധിച്ച തർക്കവും ഇതോടെ പരിഹരിച്ചു. തമിഴ് പാരമ്പര്യത്തിന്റെ അഭിമാന ചിഹ്നമായ ക്ഷേത്രത്തിലെ കുംഭാഭിഷേകം തമിഴിൽ വേണമെന്നു ഡിഎംകെ ഉൾപ്പെടെയുള്ള രാഷ്ട്രീയ  പാർട്ടികളും ശൈവ മഠങ്ങളിലെ ആചാര്യന്മാരും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മുൻ വർഷങ്ങളിലേതുപോലെ  സംസ്കൃതത്തിൽ തന്നെ മതിയെന്നു ബിജെപി പറഞ്ഞതോടെയാണു തർക്കമായത്. യുനെസ്കോ പൈതൃക പട്ടികയിൽ ഇടം നേടിയ ക്ഷേത്രത്തിൽ 1997ൽ ആണ്   ഇതിനു മുൻപു കുംഭാഭിഷേകം നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com