ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര ബജറ്റിൽ രാജ്യം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒന്നുമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ വർഷങ്ങളിലെ ആവർത്തനം തന്നെയാണ് ഈ ബജറ്റും. രാജ്യത്തെ യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മയെയും മോശം സമ്പദ്‌വ്യവസ്ഥയെയും ബജറ്റ് പരിഗണിക്കുന്നില്ല. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെ പാർലമെന്റിനു പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദായനികുതിയിലെ മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ അറിയാൻ ടാക്സ് കാൽകുലേറ്റർ ചുവടെ......

ആദായനികുതി കൂടുതൽ സങ്കീർണമാക്കി. ജനങ്ങളോടുള്ള സർക്കാരിന്റെ സമീപനം ഈ ബജറ്റിൽ കാണാം. നമ്മുടെ യുവാക്കൾക്ക് ജോലിയാണ് ആവശ്യം. എന്നാൽ അതിനുപകരം അവർക്കു ലഭിച്ചത് പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം മാത്രമാണെന്നും രാഹുൽ പരിഹസിച്ചു.

എൽഐസി ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനം രാജ്യം ഗൗരവമായി ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം ചൂണ്ടിക്കാട്ടി. ബജറ്റിലെ പല പ്രഖ്യാപനങ്ങളും സംസ്ഥാനങ്ങളുടെ അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വിമർശിച്ചു. എൽഐസിയുടെ ഓഹരി വിൽക്കാനുള്ള തീരുമാനം ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ബജറ്റ് പ്രതീക്ഷ കാത്തോ?

അതേസമയം, ഭരണനേട്ടങ്ങൾ ഉയർത്തിക്കാണിച്ചും സാമ്പത്തിക വളർച്ച 10 ശതമാനത്തിലെത്തുമെന്നും പ്രഖ്യാപിച്ചും ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെ ഭരണപക്ഷം ഒന്നടങ്കം സ്വാഗതം ചെയ്തു. രാജ്യത്തെ 5 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥ ആക്കാൻ ബജറ്റ് സഹായിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.

English Summary: Anything concrete in Union Budget: Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com