ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ പൊലീസ് സർവകലാശാലയും ദേശീയ ഫൊറൻസിക് സയൻസ് സർവകലാശാലയും സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വിദ്യാഭ്യാസ മേഖലയിൽ മാത്രമായി 99,300 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. നൈപുണ്യ വികസനത്തിനായി 3000 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. മാത്രമല്ല, പുതിയ വിദ്യാഭ്യാസ നയം മോദി സർക്കാർ അധികം വൈകാതെ പ്രഖ്യാപിക്കുമെന്നും നിർമല കൂട്ടിച്ചേർത്തു.

സർക്കാരിന്റെ പ്രവർത്തനം എങ്ങനെയെന്നു മനസ്സിലാക്കുന്നതിനായി യുവ എൻജിനീയർമാർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒരു വർഷത്തേക്ക് ഇന്റേൺഷിപ്പ് നൽകും. ബിരുദ തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസ കോഴ്സുകൾ കൊണ്ടുവരുന്നതിലൂടെ കോളജുകൾക്ക് ദേശീയ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്കിൽ ആദ്യ 100 റാങ്കിൽ ഉൾപ്പെടാനാകും.

സ്റ്റഡി ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കാൻ ആഫ്രിക്കൻ – ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശ വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

English Summary: Govt proposes setting up National Police University, National Forensic Science varsity, Union Budget2020, Budget 2020, Nirmala Sitaraman, Union Budget Highlights in Malayalam, Live Budget Updates, Budget Speech in Malayalam
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com