ADVERTISEMENT

ന്യൂഡൽഹി∙ ദർശനവും പ്രവർത്തനവും കൂടിച്ചേർന്ന ദശകത്തിലെ ആദ്യ ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രി നിർമ്മല സീതാരാമനെയും സംഘത്തെയും അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ബജറ്റ് രാജ്യത്തെ തൊഴിലവസരങ്ങള്‍ കൂടാന്‍ സഹായിക്കും. ധനമന്ത്രിയേയും ധനവകുപ്പിനേയും നരേന്ദ്രമോദി പ്രശംസിച്ചു.

ബജറ്റ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും നിക്ഷേപവും വരുമാനവും ഉയർത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പാർലമെന്റിൽ ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്മീരി കവിത ചൊല്ലി, നേട്ടങ്ങൾ എണ്ണി; അവതരണം പൂർത്തിയാക്കാതെ മന്ത്രി

രാജ്യത്തിന്റെ നിലവിലുള്ള ആവശ്യങ്ങളെ പൂർത്തീകരിക്കാനും ഈ ദശാബ്ദത്തിന്റെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്താനും ബജറ്റ് നിർദേശങ്ങൾക്ക് കഴിയും. നൂറു പുതിയ വിമാനത്താവളങ്ങൾ എന്ന പദ്ധതി രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയെ ലക്ഷ്യംവച്ചാണ്. നിക്ഷേപം കുറച്ചുകൊണ്ട് തൊഴിലവസരവും വരുമാനവും വർധിപ്പിക്കാൻ വിനോദ സഞ്ചാര മേഖലയിലൂടെ സാധിക്കും.

രാജ്യത്ത് തൊഴിലവസരങ്ങൾ കാത്തിരിക്കുന്ന ഒരു സമൂഹത്തിനു വളരെയധികം പ്രയോജനകരമാകുന്നതാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. കൃഷി, അടിസ്ഥാന സൗകര്യം, ടെക്സ്റ്റയിൽസ്, സാങ്കേതിക വിദ്യ എന്നീ മേഖലകളിലാണ് കൂടുതൽ തൊഴിലവസരങ്ങൾ. ഈ മേഖലകൾക്കാണ് ബജറ്റിൽ കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നത്. കയറ്റുമതിക്ക് ആക്കം കൂടും. ബജറ്റ് ഏറ്റവും അധികം പ്രയോജനകരമാകുന്നത് വിദ്യാർഥികൾക്കാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

English Summary: Budget Will "Energise Financial System And Credit Flow" Says PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com