ADVERTISEMENT

ഇത്തവണ വരുമാനത്തിനായി ധനമന്ത്രി കണ്ണെറിയുന്നത് എൽഐസിയിലേക്ക്. വരവും ചെലവുംതമ്മിൽ കൂട്ടിമുട്ടിക്കാൻ ഇതല്ലാതെ വേറെ വഴിയില്ല. വരവും ചെലവും തമ്മിലുള്ള അന്തരം ലക്ഷ്യത്തിൽ പിടിച്ചുനിർത്താൻ കഴിഞ്ഞവർഷവും സർക്കാരിനു കഴിഞ്ഞിരുന്നില്ല. ബിപിസിഎൽ അടക്കം 5 കമ്പനികൾ വിറ്റ് പണമാക്കാൻ നടത്തിയ നീക്കവും ഫലംകണ്ടില്ല. ബിപിസിഎൽ വിൽപന 2019– 20ൽതന്നെ നടക്കണമെന്നതായിരുന്നു സർക്കാർ ലക്ഷ്യം.

ഏക്കറുകണക്കിന് സ്ഥലവും വലിയ വീടുമൊക്കെയുണ്ട് പക്ഷേ, ജീവിക്കാൻ വരുമാനമില്ല എന്നു പറഞ്ഞു കഴിയുന്ന നാട്ടുപ്രമാണിയുടെ അവസ്ഥയിലാണ് സർക്കാർ. രാജ്യത്തിന്റെ ധനസ്ഥിതി ഓരോദിവസവും മോശമായിക്കൊണ്ടിരിക്കുന്നു. ആസ്തികൾ വിറ്റ് പണമാക്കി വിപണിയെ ചലനാത്മകമാക്കുക എന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്.

ധനക്കമ്മി (വരവും ചെലവും തമ്മിലുള്ള അന്തരം) 3.3% ആണ് 2019–20ൽ ലക്ഷ്യമിട്ടിരുന്നത്. അത് എത്തിനിന്നത് 3.8 ശതമാനത്തിൽ. ബജറ്റ് വർഷത്തിൽ ധനക്കമ്മി 3.5 ആയിരിക്കണമെന്നാണു നിശ്ചയിച്ചിട്ടുള്ളത്. 26.99ലക്ഷം കോടി രൂപ ചെലവാണ് സർക്കാർ ലക്ഷ്യമിടുന്നത്. 19.32 ലക്ഷം കോടി രൂപ റവന്യു വരവും ലക്ഷ്യമിടുന്നു. 5.36 ലക്ഷം കോടി രൂപ കടമെടുപ്പിലൂടെ കണ്ടെത്തുമെന്നാണു പറയുന്നത്.

പൂർണമായും കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എൽഐസി. ബിപിസിഎൽ, എയർ ഇന്ത്യ മാതൃകയിൽ പൂർണമായ വിൽപന എൽഐസിയുടെ കാര്യത്തിൽ സർക്കാർ ലക്ഷ്യമിടുന്നില്ല. കമ്പനിയുടെ നിയന്ത്രണം കയ്യിൽ നിർത്തിക്കൊണ്ടുള്ള ഓഹരി വിൽപനയാണ് ഉദ്ദേശിക്കുന്നത്. പബ്ലിക് ഇഷ്യൂ വഴി പണം സമാഹരിക്കുകയാണ് ലക്ഷ്യം.

റെയിൽവേയിൽ സ്വകാര്യ പങ്കാളിത്തത്തിനു കൂടുതൽ ഊന്നൽ

English Summary: Nirmala Sitharaman, Union Budget 2020, Budget 2020, Nirmala Sitaraman, Union Budget Highlights in Malayalam, Live Budget Updates, Budget Speech in Malayalam, LIC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com