ADVERTISEMENT

ജനങ്ങളുടെ വരുമാനവും ക്രയശേഷിയും കൂട്ടും എന്ന പ്രഖ്യാപനവുമായാണു ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചതുതന്നെ. പണമൊഴുക്ക് വർധിപ്പിച്ച് വിപണിയെ വീണ്ടും ചലനാത്മകമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്. 5 ശതമാനത്തിലേക്കു താഴ്ന്ന ജിഡിപി 6– 6.5 ശതമാനത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രഖ്യാപനങ്ങൾ.

രണ്ടു വർഷത്തിനകം കർഷകർക്ക് ഇരട്ടി വരുമാനം; ലക്ഷ്യത്തിലേക്കെത്താൻ പതിനാറിന പരിപാടി, കാർഷിക മേഖലയ്ക്കു മാത്രം 28.3 ലക്ഷം കോടി രൂപ, ആദായനികുതി ഇളവുകൾ, കാർഷിക മേഖലയ്ക്ക് 15 ലക്ഷം കോടി രൂപയുടെ വായ്പ– ഗ്രാമീണ മേഖലയിൽ പണം എത്തിക്കുന്നതിന് ഒട്ടേറെ പദ്ധതികളാണ് ബജറ്റിലുള്ളത്. ഗ്രാമീണമേഖലയ്ക്ക് മുൻ ബജറ്റിനെ അപേക്ഷിച്ച് 3.3% അധിക തുക നീക്കിവച്ചിരിക്കുന്നു.

കശ്മീരി കവിത ചൊല്ലി, നേട്ടങ്ങൾ എണ്ണി; അവതരണം പൂർത്തിയാക്കാതെ മന്ത്രി

ആദായനികുതി ഇളവുകൾതന്നെ ഏറ്റവും പ്രധാനം. ഇളവുകൾവഴി ജനങ്ങളുടെ കയ്യിലെത്തുന്ന അധിക പണം വിപണിയിലേക്ക് ഒഴുകും എന്ന പ്രതീക്ഷയിലാണ് ധനമന്ത്രി. ‌‌

20 ലക്ഷം കർഷകർക്ക് സോളർ മോട്ടറുകൾ, കാർഷിക ഉൽപന്നങ്ങവുടെ ട്രാൻസ്പോർട്ടേഷന് സർക്കാർ സ്വകാര്യ പങ്കാളിത്തത്തിൽ ശീതീകരണിയുള്ള ട്രെയിനുകൾ, ഉഡാൻ വിമാനങ്ങൾ, ഒരു ജില്ലയ്ക്ക് ഒരു ഉൽപന്നം പദ്ധതി, ഇന്റഗ്രേറ്റഡ് ഫാമിങ് തുടങ്ങി കാർഷിക മേഖലയുടെ ഉണർവിന് ഒട്ടേറെ കർമപദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വളർച്ചയിൽ ഏറ്റവും ഇടിവുണ്ടയ മേഖലയിൽ കൂടുതൽ പണമെത്തിക്കാനും കാർഷിക മേഖലയെ ചലനാത്മകവുമാക്കാനുള്ള നടപടികളാണ് ബജറ്റിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്. കാർഷിക മേഖലയുടെ ഉണർവിന് സംസ്ഥാന സർക്കാരുകളുടെ പിന്തുണയും ധനമന്ത്രി അഭ്യർഥിച്ചിട്ടുണ്ട്. കോർപറേറ്റ് ഫാമിങ്, ഇന്റഗ്രേറ്റഡ് ഫാമിങ് തുടങ്ങിയവ നടപ്പാക്കാൻ നിലവിലുള്ള നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കണമെന്നാണ് സംസ്ഥാനങ്ങളോട് ധനമന്ത്രി ആവശ്യപ്പെടുന്നത്.

സ്വകാര്യ, സർക്കാർ പങ്കാളിത്തത്തിൽ 5 സ്മാർട് സിറ്റികൾ, 100 പുതിയ വിമാനത്താവളങ്ങൾ ഗതാഗത വികസനത്തിന് 1.7 ലക്ഷം കോടി രൂപ, ടൂറിസത്തിന് 2500 കോടിരൂപ എന്നിങ്ങന നീക്കിവച്ചിരിക്കുന്നു.

ഇൻഫ്രാസ്ട്രക്ചർ മേഖലയുടെ മുരടിപ്പ് നീക്കാനുതകുന്ന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഭവന ധനകാര്യ കോർപറേഷനുകളുടെയും വായ്പകൾക്ക് സർക്കാർ ഗാരന്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഭവന നിർമാതാക്കൾക്ക് ഒരു വർഷത്തെ നികുതി ഇളവും നൽകിയിരിക്കുന്നു.

English Summary: Union Budget2020, Budget 2020, Nirmala Sitaraman, Union Budget Highlights in Malayalam, Live Budget Updates, Budget Speech in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com