ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. തൊഴിലില്ലാത്തവര്‍ക്ക് മാസം 5,000 മുതൽ 7,500 രൂപവരെ തൊഴിലില്ലായ്മ വേതനം നൽകുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. വെള്ളം, വൈദ്യുതി വിതരണങ്ങളിൽ ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്ക് പദ്ധതികളുൾപ്പെടെ അധികാരത്തിലെത്തിയാൽ നടപ്പാക്കുമെന്നും ഞായറാഴ്ച കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിൽ പറയുന്നു.

സർക്കാരുണ്ടാക്കാൻ സാധിച്ചാല്‍ ജനങ്ങൾക്ക് 300 യൂണിറ്റ് വൈദ്യുതി എല്ലാ മാസവും സൗജന്യമായി നൽകും. മലിനീകരണമില്ലാതാക്കാനും ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വര്‍ഷാവർഷം ബജറ്റിൽ നല്ലൊരു പങ്ക് നീക്കിവയ്ക്കും. തൊഴിലില്ലാത്ത ബിരുദധാരികൾക്ക് 5,000 രൂപയും ബിരുദാനന്തര ബിരുദമുള്ളവർക്ക് 7,500 രൂപയും തൊഴിലില്ലായ്മ വേതനം ലഭ്യമാക്കും. യുവ സ്വാഭിമാന്‍ യോജന പ്രകാരമാണ് ഇതു നൽകുകയെന്നും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി.

കുറഞ്ഞ വിലയ്ക്കു ഭക്ഷണം നൽകുമെന്നതാണു മറ്റൊരു പ്രഖ്യാപനം. 15 രൂപയ്ക്കു ഭക്ഷണം നൽകുന്ന 100 ഇന്ദിരാ കന്റീനുകള്‍ സ്ഥാപിക്കും. അധികാരത്തിൽ വന്നാൽ എൻആർസി, എൻപിആർ എന്നിവ ഡൽഹിയിൽ നടപ്പാക്കില്ല. പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് ഡൽഹി നേതൃത്വം വ്യക്തമാക്കി.

English Summary: Delhi assembly elections: congress manifesto out

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com