ADVERTISEMENT

ന്യൂഡൽഹി∙ പ്രവാസികൾ വിദേശത്തു നേടുന്ന വരുമാനത്തിന് നികുതിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. പ്രവാസി ഇന്ത്യയിൽ നേടുന്ന വരുമാനത്തിനാണു നികുതി. വിദേശത്തുള്ള ആസ്തിക്ക് ഇന്ത്യയില്‍ വരുമാനം ലഭിച്ചാൽ നികുതി നൽകണം. വിദേശത്തു നികുതിയില്ല എന്നതുകൊണ്ട് ഇന്ത്യയിൽ നികുതി ഈടാക്കില്ലെന്നും ധനമന്ത്രി വിശദീകരണം നൽകി.

കഴിഞ്ഞ ദിവസത്തെ മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിനു ശേഷം വിദേശത്തുള്ള ഇന്ത്യക്കാർ (എൻആർഐ) നൽകേണ്ട നികുതിയെക്കുറിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു. വിദേശത്തുനിന്നു ലഭിക്കുന്ന വരുമാനത്തിന്റെ നികുതി ബാധ്യതയെച്ചൊല്ലിയായിരുന്നു സംശയം. ഇതേ തുടർന്നാണു നിലപാടു വ്യക്തമാക്കി ധനമന്ത്രി തന്നെ രംഗത്തെത്തിയത്.

ഒരു എൻആർഐ ഇന്ത്യയിൽനിന്നുണ്ടാക്കിയ വരുമാനത്തിന് നികുതി ചുമത്തുകയാണു ഞങ്ങൾ ചെയ്യാൻ പോകുന്നത്. നികുതി ഇല്ലാത്ത ഇടത്തുനിന്നും ഉണ്ടാക്കുന്ന വരുമാനത്തിന് എന്തിനാണ് നികുതി അടയ്ക്കുന്നത്. നിങ്ങൾക്ക് ഇവിടെ ഒരു വസ്തുവുണ്ട്. അതിൽനിന്നു വരുമാനവുമുണ്ട്. എന്നാൽ നിങ്ങൾ ജീവിക്കുന്നതു മറ്റൊരിടത്താണ്. ഇന്ത്യയിൽ ലഭിക്കുന്ന വരുമാനത്തിന് ഇവിടെ നികുതി അടയ്ക്കുന്നില്ല, അവിടെയും നികുതിയില്ല. ഇന്ത്യയിൽ വസ്തുവുള്ളതിനാൽ നികുതി ചുമത്താനുള്ള അവകാശം എനിക്കുണ്ട്– ബജറ്റുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോടു നടത്തിയ ചർച്ചയിൽ മന്ത്രി പറഞ്ഞു.

English Summary: No intention to tax global income of NRIs in India, says finance minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com