ADVERTISEMENT

ന്യൂഡൽഹി ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിഷേധങ്ങളിലൂടെ ഡൽഹിയിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഡൽഹിയിലുടനീളം അരാജകത്വം സൃഷ്ടിക്കുകയാണ്. ഡൽഹിയുടെ വോട്ടുകൾക്കു മാത്രമെ ഇത് അവസാനിപ്പിക്കാൻ സാധിക്കൂ. ഇരു കക്ഷികളും പ്രീണനരാഷ്ട്രീയമാണ് കളിക്കുന്നത്. സീലാംപുർ, ഷഹീൻ ബാഗ്, ജാമിയ എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധങ്ങൾ യാദൃച്ഛികമല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘സീലാംപുർ, ജാമിയ, ഷഹീൻ ബാഗ് എന്നിവിടങ്ങളിലെല്ലാം സി‌എ‌എയ്‌ക്കെതിരെ ഒന്നിലധികം പ്രതിഷേധങ്ങൾ ഉയർന്നു വന്നു. ഈ പ്രതിഷേധങ്ങൾ യാദൃച്ഛികമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ? അല്ല. അതെല്ലാം രാഷ്ട്രീയത്തിൽ വേരൂന്നിയ പരീക്ഷണമാണ്. ഒരു നിയമത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നെങ്കിൽ അത് എന്നേ അവസാനിക്കുമായിരുന്നു.’ – പ്രധാനമന്ത്രി പറഞ്ഞു.

ബദ്‌‍‌ല ഹൗസ് ഏറ്റുമുട്ടലിനെ ചോദ്യം ചെയ്തവർ ഇന്നു ‘ടുക്ഡെ ടുക്ഡെ’ മുദ്രാവാക്യം വിളിച്ചവരെ രക്ഷിക്കുകയാണ്. ഭരണഘടനയും ദേശീയപതാകയും മറയാക്കി അവർ യഥാർഥ ഗൂഢാലോചന മറയ്ക്കുകയാണ്. അവരുടെ പ‌ദ്ധതി തടഞ്ഞില്ലെങ്കിൽ നാളെ മറ്റൊരു റോഡ് തടയും. അരാജകത്വം പ്രചരിപ്പിക്കുന്നത് അനുവദിക്കാൻ സാധിക്കില്ല. ഇത് അവസാനിപ്പിക്കാൻ നിങ്ങളുടെ വോട്ടിന് അധികാരമുണ്ടെന്നും മോദി പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

English Summary: Anti-CAA Protests In Jamia, Shaheen Bagh 'By Design, Not Coincidence': PM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com