ADVERTISEMENT

തിരുവനന്തപുരം ∙ ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടിയെന്ന് ബജറ്റ് പ്രഖ്യാപനം. ഇതിൽനിന്നു പ്രതീക്ഷിക്കുന്നത് 200 കോടിരൂപയുടെ വരുമാനമാണ്. ആഡംബര നികുതി വർധിപ്പിച്ചു. 16 കോടിരൂപ അധിക വരുമാനം ഇതിൽനിന്നു പ്രതീക്ഷിക്കുന്നു. വൻകിട പദ്ധതികള്‍ക്കടുത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം കൂട്ടി. പോക്കുവരവ് ഫീസും പുതുക്കി. 2 ലക്ഷം രൂപ വരെ വിലയുള്ള മോട്ടർ വാഹനങ്ങൾക്ക് 1 ശതമാനവും 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് 2 ശതമാനവും നികുതി വർധിപ്പിച്ചു. ഇതിലൂടെ പ്രതീക്ഷിക്കുന്നത് 200 കോടിരൂപയുടെ വരുമാനമാണ്. 

മലിനീകരണ പരിശോധാകേന്ദ്രങ്ങളുടെ ലൈസന്‍സ് ഫീ 25000 രൂപയാക്കി. സ്വകാര്യ സ്കൂള്‍/കോളജ് ബസുകളുടെ നികുതി കൂട്ടി, ആറുകോടി അധികവരുമാനം. സ്റ്റേജ് കാര്യേജുകളുടെ നികുതിയില്‍ 10 ശതമാനം ഇളവ്. മോട്ടർ വാഹനനികുതി: ഇ–ഓട്ടോകളുടെ ആദ്യ അഞ്ചുവര്‍ഷത്തെ നികുതി ഒഴിവാക്കും. പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണ നികുതി 5 ശതമാനം. പ്രദര്‍ശന ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്കും നികുതി. വാറ്റ് കുടിശികയ്ക്ക് പിഴയും പലിശയും ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി. തര്‍ക്കത്തിലുള്ള തുകയുടെ 50 ശതമാനം അടയ്ക്കണം. ശേഷിച്ച തുക ജൂലൈ 31 നകം 4 ഗഡുക്കളായി അടയ്ക്കണം. 

ഇടുക്കി പാക്കേജിന് 100 കോടി, കാസര്‍കോട് പാക്കേജിന് 90 കോടിയും വകയിരുത്തി. തോട്ടം തൊഴിലാളികളുടെ പുനരധിവാസം ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തും. കയര്‍ കുതിച്ചുകയറുമെന്നും ബജറ്റില്‍ പ്രഖ്യാപനം. ഉല്‍പാദനം 40000 ടണ്ണായി വര്‍ധിപ്പിക്കും. 400 യന്ത്രമില്ലുകള്‍ സ്ഥാപിക്കും; കയര്‍ മല്‍ച്ചിങ് ഷീറ്റ് ഫാക്ടറി വരും. വാളയാറില്‍ സ്വകാര്യ ചകിരിച്ചോര്‍ പ്രോസസിങ് ഫാക്ടറി സ്ഥാപിക്കും. 

English Summary: Price hike for motor vehicle: Kerala Budget 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com