ADVERTISEMENT

തിരുവനന്തപുരം ∙ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 1103 കോടി രൂപയുടെ അധിക ബാധ്യതയാണ് ധനകാര്യ മന്ത്രി ഈ ബജറ്റിലൂടെ കെട്ടിയേൽപ്പിച്ചിരിക്കുന്നത്. ഇത്രയും വലിയ ഭാരം താങ്ങാനുള്ള കരുത്ത് കേരള ജനതയ്ക്കില്ലെന്നതാണ് വസ്തുത.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ വാചകക്കസർത്തുപോലെ സംസ്ഥാന ധനകാര്യമന്ത്രിയും വാചകക്കസർത്തിലൂടെ ജനങ്ങളെ കമ്പളിപ്പിക്കാൻ ശ്രമിക്കുന്നു. വയനാട് കാപ്പിയെ ബ്രാൻഡ് ചെയ്യുമെന്ന് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചു.

ആ ബ്രാൻഡ് ചെയ്ത കാപ്പി കുടിക്കാനുള്ള ഭാഗ്യം കേരളത്തിലെ ജനങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

English Summary: Opposition Leader Ramesh Chennithala mocked Thomas Isaac on budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com