ADVERTISEMENT

തിരുവനന്തപുരം ∙ കടുത്തസാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയെ കൈവിട്ട് സര്‍ക്കാര്‍. തുടര്‍ച്ചയായ രണ്ടാംവര്‍ഷവും കെഎസ്ആര്‍ടിസിക്ക് ആയിരം കോടി രൂപ അനുവദിച്ചെന്ന് സര്‍ക്കാരിന് മേനി പറയാം. പക്ഷേ കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന് ഈ തുക കിട്ടില്ല. ആയിരം കോടി രൂപ അനുവദിച്ചെങ്കിലും ഇതില്‍ 820 കോടി രൂപയും പെന്‍ഷനുവേണ്ടി മാറ്റിവയ്ക്കും.

ശേഷിക്കുന്നത് 180 കോടിയാണ്. ശമ്പളം കൊടുക്കാന്‍ സര്‍ക്കാര്‍ മാസംതോറും സഹായധനമായി നല്‍കുന്ന 20 കോടി രൂപയും  ഈ ബജറ്റ് തുകയാണ്. ഇതിനായി 240 കോടി വേണമെന്നിരിക്കെ ശേഷിച്ച തുക അതിനുപോലും തികയില്ല. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രഖ്യാപിച്ച മൂന്നുറ് പുതിയ ബസുകള്‍ക്ക് ഒരു പൈസ പോലും ബജറ്റില്‍ വകയിരുത്തിയില്ല.

109 കോടി രൂപ മോട്ടര്‍ വാഹനവകുപ്പിനായി നീക്കിവച്ചിട്ടുണ്ടെങ്കിലും ഇതില്‍ നിശ്ചിത വിഹിതമേ  കെഎസ്ആര്‍ടിസിക്ക് കിട്ടൂ. എന്നാല്‍ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റ കുഴപ്പമല്ലെന്നാണ് ഇടതുപക്ഷ യൂണിയന്റെ നിലപാട്.

English Summary : KSRTC Financial Crisis, Kerala Budget 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com