ADVERTISEMENT

തിരുവനന്തപുരം ∙ ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ നികുതി ഭീകരതയ്ക്കെതിരെ 26ന് സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫിസുകളുടെയും മുന്നില്‍ കോൺഗ്രസ് ധര്‍ണ നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാര്‍ ഓഫിസുകളില്‍ നിന്നും ജനങ്ങള്‍ക്ക് സൗജന്യമായി ലഭിച്ചിരുന്ന സേവനങ്ങള്‍ക്കുപോലും കനത്ത ഫീസാണ് ഏര്‍പ്പെടുത്തിയത്. ഭൂമിയുടെ ന്യായവില, വില്ലേജ് ഓഫിസുകളിലെ ലൊക്കേഷന്‍ മാപ്പ്, തണ്ടപ്പേര്‍ പകര്‍പ്പ്, പോക്കുവരവ് തുടങ്ങിയവയ്ക്കെല്ലാം വലിയ ഫീസ് ഏര്‍പ്പെടുത്തി. സാമ്പത്തികമാന്ദ്യം മൂലം നട്ടംതിരിയുന്ന സാധാരണക്കാര്‍ക്ക് താങ്ങാനാവാത്തതാണ് 1103 കോടിയുടെ പുതിയ നികുതി ഭാരം.

ബജറ്റില്‍ പരിഗണന കിട്ടിയില്ലെന്നു മിക്ക ജില്ലകളില്‍ നിന്നും മണ്ഡലങ്ങളില്‍ നിന്നും പരാതി പ്രവഹിക്കുകയാണ്. പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടി. തീരദേശ പാക്കേജ്, കുട്ടനാട് പാക്കേജ്, ഇടുക്കി പാക്കേജ് തുടങ്ങിയവ ആവര്‍ത്തനവിരസമായ പ്രഖ്യാപനങ്ങള്‍ മാത്രമാണ്. മിക്ക പദ്ധതികള്‍ക്കും 100 രൂപയുടെ ടോക്കണ്‍ തുക അനുവദിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് വാര്‍ഡ് തല പുനഃസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കും. 28ന് മുമ്പ് വാര്‍ഡ് പുനഃസംഘടിപ്പിച്ച് കെപിസിസിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും മുല്ലപ്പള്ളി അറിയിച്ചു.

English Summary: KPCC protest against Tax suggestions in Kerala Budget 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com