ADVERTISEMENT

ന്യൂഡൽഹി ∙ സൗത്ത് ഡൽഹിയിലെ ഗാർഗി കോളജിൽ ലൈംഗിക അതിക്രമം ഉണ്ടായെന്ന പരാതിയിൽ ഡൽഹി പൊലീസ് കേസെടുത്തു. കോളജ് അധികൃതരാണ് പരാതി നൽകിയത്. ഐപിസി സെക്ഷൻ 452, 354, 509, 34 എന്നിവ പ്രകാരം ഹൗസ് ഖാസ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. വാർഷിക ആഘോഷ പരിപാടികൾക്കിടെ കോളജിൽ അനധികൃതമായി പ്രവേശിച്ച യുവാക്കൾ ശാരീരികമായി ഉപദ്രവിച്ചെന്നാണ് പരാതി.

ഫെബ്രുവരി 6 നായിരുന്നു കോളജിലെ വാർഷികാഘോഷം. ഗേറ്റ് തുറന്നെത്തിയ ഒരു സംഘം ആളുകൾ വിദ്യാർഥിനികളെ കയറിപിടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. 30–35 വയസ്സിന് ഇടയിലുള്ളവരാണ് ക്യാംപസിനുള്ളിൽ പ്രവേശിച്ച്, ലഹരി ഉപയോഗിക്കുകയും പെൺകുട്ടികളോടു അപമര്യാദയായി പെരുമാറുകയും ചെയ്തത്.

English Summary: Mass Molestation in Gargi College, Delhi Police filed case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com