ADVERTISEMENT

കൊല്ലം ∙ നാലുമാസം പ്രായമായ ഇരട്ട ആൺകുട്ടികളെ ഭർത്താവിന്റെ വീട്ടിൽ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടുകാർക്കൊപ്പം പോയി. നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഞ്ചാലുംമൂട് ശിശുവികസ ഓഫിസറുടെയും ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തിൽ കുട്ടികളെ കൊല്ലം ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.

പനയം ചോനംചിറ സുമൻ ഭവനിൽ ആരവ്, അഥർവ് എന്നിവരെയാണ് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്കു മുന്നിൽ ഹാജരാക്കിയിട്ടുള്ളത്. യുവാവും യുവതിയും പ്രണയിച്ച് വിവാഹിതരായവരാണ്. മാസം തികയാതെ പ്രസവിച്ച കുട്ടികൾ മൂന്നു മാസം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു 2 ആഴ്ച മുൻപാണ് ചോനംചിറയിലെത്തിയത്.

തനിക്കു ഉപരിപഠനത്തിനു ചേരണമെന്ന് അറിയിച്ച് യുവതി കുട്ടികളെ ഉപേക്ഷിച്ച് കൊട്ടാരക്കരയിലെ വീട്ടിലേക്കു പോവുകയായിരുന്നു. ഏറ്റെടുത്ത കുട്ടികളെ സർക്കാർ സംരക്ഷണം നൽകുമെന്നും യുവതിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

English Summary: Woman Abandoned her Twin Children and Left with her own family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com