കൊല്ലത്ത് വ്യാജ ചികിൽസ; ആഴ്ചകളായി ഒളിവില്‍ കഴിഞ്ഞയാൾ പിടിയിൽ

Doctor Hands In Handcuffs
SHARE

കൊല്ലം ∙ ഏരൂരിൽ വ്യാജ ചികില്‍സ നടത്തിയ ആള്‍ പിടിയില്‍. ആഴ്ചകളായി ഒളിവില്‍ കഴിയുകയായിരുന്ന തെലങ്കാനയില്‍ നിന്നുള്ള ലക്ഷ്മണ രാജിനെ പുനലൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ സഹോദരനെയും അറസ്റ്റു ചെയ്തു. പത്തടി മേഖല കേന്ദ്രീകരിച്ച് വ്യാജ ചികില്‍സ നടത്തിയ തെലുങ്കാന കമ്മം സ്വദേശിയായ ലക്ഷ്മണ രാജ്, സഹോദരന്‍ ഏലാന്ദ്രീ എന്നിവരാണു പിടിയിലായത്. പൊലീസ് കേസ് റജിസ്റ്റര്‍ ചെയതതിനു പിന്നാലെ ഒളിവില്‍പോയ രണ്ടു പേരെയും പുനലൂരില്‍ നിന്നാണ് അറസ്റ്റു ചെയ്തത്.

കേസില്‍ നേരത്തെ പിടിയിലായ നാലു പേര്‍ റിമാന്‍ഡിലാണ്. അയല്‍ സംസ്ഥാനക്കാരനായ വ്യാജ വൈദ്യനില്‍ നിന്നു വിവിധ രോഗങ്ങള്‍ക്ക് മരുന്നു വാങ്ങി കഴിച്ച നൂറിലധികം ആളുകള്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. ശാസ്ത്രീയ പരിശോധയില്‍ മരുന്നില്‍ അനുവദനീയമായ അളവിനെക്കാള്‍ 20 മടങ്ങ് മെര്‍ക്കുറി അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ രീതിയില്‍ ചികില്‍സ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

English Summary: Fake doctor held in Kollam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA