വിലവർധന: ഗ്യാസ് സിലിണ്ടർ‌ മാർച്ചുമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ

congress-youth-congress-protest
പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഗ്യാസ് സിലിണ്ടർ മാർച്ച്.
SHARE

തൃശൂർ ∙ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലവർധന നടപ്പാക്കിയ നരേന്ദ്ര മോദി സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൃശൂർ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് ‘ഗ്യാസ് സിലിണ്ടർ മാർച്ച്’ നടത്തി. കോർപ്പറേഷൻ ഓഫീസിനു മുന്നിൽ നിന്നും ശക്തൻ നഗറിലെ ഹെഡ് പോസ്റ്റ് ഓഫിസിലേക്കായിരുന്നു മാർച്ച്.

ഡിസിസി ജനറൽ സെക്രട്ടറി ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പ്രഭുദാസ് പാണേങ്ങാടൻ അധ്യക്ഷത വഹിച്ചു. കെഎസ്‍യു ജില്ലാ പ്രസിഡന്റ് മിഥുൻ മോഹൻ, ജിയോ ആലപ്പാടൻ, ലെമിൻ ബാബു, ജോഷി ആലപ്പാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

congress-youth-congress-protest-1

English Summary: Gas cylinder march by congress, youth congress leaders

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA