തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം: അന്വേഷണത്തിനു പ്രത്യേക സംഘം

kerala-police-dgp
SHARE

തിരുവനന്തപുരം ∙ തലസ്ഥാനത്തെ ആംഡ് പൊലീസ് ബറ്റാലിയനിൽനിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ.തച്ചങ്കരി നിർദേശിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

വെടിയുണ്ടകൾ നഷ്ടപ്പെട്ട സംഭവത്തിൽ 1996–2018 കാലത്തു സൂക്ഷിപ്പു ചുമതലയിലുണ്ടായിരുന്ന 11 പൊലീസുകാരെ പ്രതിയാക്കി കേസെടുത്തിരുന്നു. പിന്നീട് അന്വേഷണം മുന്നോട്ടു പോയില്ല. ഏത് തലത്തിലുള്ള ഉദ്യോഗസ്ഥരാണ് സംഭവത്തിൽ ഉൾപ്പെട്ടതെന്ന് പരിശോധിക്കും. ഉന്നത ഉദ്യോഗസ്ഥർക്കു പങ്കുണ്ടോയെന്നും അന്വേഷിക്കും.

English Summary: Special team formed to investigate missing of guns and bullets

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA