യഥാർഥ തോക്കിനോട് സാമ്യം; കളിത്തോക്കു വിറ്റ യുവാവ് ബെംഗളൂരുവിൽ പിടിയിൽ

gun-fire
പ്രതീകാത്മക ചിത്രം
SHARE

ബെംഗളൂരു∙ യഥാർഥ തോക്കിനോടു സാമ്യമുള്ള കളിത്തോക്കുകൾ വിൽപന നടത്തിയ യുവാവ് ബെംഗളൂരുവിൽ പിടിയിൽ. സുധഗുണ്ഡപാളയ സ്വദേശി തബ്രീഷ് പാഷ (35) നെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പിടികൂടിയത്. റോഡരികിൽ തോക്ക് വിൽപന നടത്തുന്നതിനിടെയാണു സംഭവം. സിനിമാ ചിത്രീകരണത്തിനായി തോക്കുകൾ വാടകയ്ക്കു നൽകിയിരുന്ന ഇയാൾ പഴയ തോക്കുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണു തെരുവു വിൽപനയ്ക്ക് ഇറങ്ങിയത്. നഗരത്തിൽ കളിത്തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഭവങ്ങൾ സമീപകാലത്ത് വർധിച്ചിരുന്നു.

English Summary: Bengaluru youth held for selling dummy pistols

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA