വ്യാജകള്ള് കേസ് അട്ടിമറിക്കാന്‍ വ്യാജരേഖ; വിജിലന്‍സ് അന്വേഷണം തുടങ്ങി

high-court-3
SHARE

കൊച്ചി ∙ വ്യാജക്കള്ള് കേസിലെ പ്രതിയെ രക്ഷിക്കാന്‍ രാസപരിശോധന റിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. ഹൈക്കോടതി നിര്‍ദേശ പ്രകാരം നടക്കുന്ന അന്വേഷണത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ റദ്ദാക്കിയ 300 കേസുകളുടെ രേഖകള്‍ പരിശോധിക്കും. ഇതിനായി ഹൈക്കോടതിയിലുള്ള രേഖകളുടെ വിശകലനം ആരംഭിച്ചു. 

തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലെ സയന്റിഫിക് അനലിസ്റ്റ് ടി. ജയപ്രകാശ് തയ്യാറാക്കിയ രേഖകളെല്ലാം പ്രത്യേകമായി പരിശോധിക്കുന്നുണ്ട്. വ്യാജരേഖ ചമച്ചതിന് ടി. ജയപ്രകാശ്, യുഡി ക്ലാർക്ക് മൻസൂർ ഷാ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി വിജിലൻസ് കേസ് എടുത്തിട്ടുണ്ട്. 2017ൽ കടുത്തുരുത്തി പൊലീസ് പിടികൂടിയ വ്യാജക്കള്ള് കേസിലെ പ്രതികളെ രക്ഷിക്കാൻ രാസപരിശോധനാ ഫലം തിരുത്തിയെന്നാണ് കേസ്.

English Summary: Fake toddy case; Vigilance investigation was started

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA