ADVERTISEMENT

കൊച്ചി∙ കോതമംഗലം മാർ തോമാ ചെറിയപള്ളിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ 25നു കലക്ടർ നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നു ഹൈക്കോടതി. മുൻഉത്തരവു നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ഓർത്തഡോക്സ് സഭാ വികാരി തോമസ് പോൾ റമ്പാൻ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയാണു ജസ്റ്റിസ് പി.ബി.സുരേഷ്കുമാർ പരിഗണിക്കുന്നത്.

ഉത്തരവു നടപ്പാക്കാൻ സർക്കാർ എന്തെങ്കിലും ചെയ്യേണ്ടേ എന്നു കോടതി ചോദിച്ചു. പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭാ വികാരിക്കു നിയന്ത്രണം കൈമാറണമെന്ന മുൻഉത്തരവ് എന്തു കൊണ്ടു നടപ്പാക്കുന്നില്ലെന്നും നടപ്പാക്കാൻ എന്തു നടപടിയെടുക്കുമെന്നും കലക്ടർ ഹാജരായി അറിയിക്കാനാണു നിർദേശം. 

English summary: Kothamangalam Church case 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com