ADVERTISEMENT

ന്യൂഡൽഹി∙ നിർഭയ കേസ് വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ആർ. ഭാനുമതി തളർന്നുവീണു. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് അവർ തളർന്നുവീണത്. ഉടൻതന്നെ ചേമ്പറിലേക്കു കൊണ്ടുപോയി. കടുത്ത പനി മൂലം അവർ അവശനിലയിലായിരുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പിന്നീട് അറിയിച്ചു. ചേമ്പറിൽ ഡോക്ടർമാരെത്തി ജസ്റ്റിസ് ആർ. ഭാനുമതിയെ പരിശോധിച്ചു.

അതേസമയം, ദയാഹർജി തള്ളിയത് ചോദ്യം ചെയ്ത് പ്രതി വിനയ് കുമാർ ശർമ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജയിലിൽ അനുഭവിക്കേണ്ടിവന്ന മാനസിക സ്ഥിരതയില്ലായ്മ ദയാഹർജി തള്ളുന്ന വേളയിൽ രാഷ്ട്രപതി പരിഗണിച്ചില്ലെന്നാണ് വിനയ് കുമാർ ഹർജിയിൽ പറഞ്ഞത്. എന്നാൽ കേന്ദ്രം ഇതു തള്ളി. വിനയ് കുമാറിന്റെ മാനസിക നിലയ്ക്ക് യാതൊരു കുഴപ്പവും ഇല്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

2012 ഡിസംബർ 16നാണ് ഓടുന്ന വാഹനത്തിൽ പാരാമെഡിക്കൽ വിദ്യാർഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. പിന്നീട് സിംഗപ്പുരിലെ ആശുപത്രിയിൽ ഡിസംബർ 29ന് പെൺകുട്ടി മരിച്ചു. ആറുപേരായിരുന്നു പ്രതികൾ ഒരാൾ പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ നിയമം അനുസരിച്ചുള്ള ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി. മറ്റൊരാൾ ജയിലിൽ ആത്മഹത്യ ചെയ്തു.

English Summary: Nirbhaya Case In Supreme Court, Justice R Bhanumati Fainted, Vinay Sharma's Plea Dismissed By Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com