ADVERTISEMENT

ന്യൂഡൽഹി ∙ ജപ്പാൻ ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ ജീവനക്കാരനായ മൂന്നാമത്തെ ഇന്ത്യക്കാരനും കൊവിഡ്–19 (കൊറോണ വൈറസ്) സ്ഥിരീകരിച്ചു. ഇയാളെ ചികിൽസയ്ക്കായി ആശുപത്രിയിലേക്കു മാറ്റിയതായി ടോക്കിയോയിലെ ഇന്ത്യൻ എംബസി അറിയിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച ജീവനക്കാരുൾപ്പെടെ മൂന്നു പേരെയും നിരീക്ഷിക്കുകയാണെന്നും നില മെച്ചപ്പെടുന്നുണ്ടെന്നും എംബസി ഉദ്യോഗസ്ഥർ അറിയിച്ചു.

138 ഇന്ത്യക്കാരടക്കം 3,711 പേരുള്ള ആഡംബരക്കപ്പലാണു കടലിൽ പിടിച്ചിട്ടിരിക്കുന്നത്. ഇതോടെ കപ്പലിലെ രോഗബാധിതർ 175 കഴിഞ്ഞു. ചികിത്സാ സഹായത്തിനെത്തിയ ഉദ്യോഗസ്ഥനും രോഗം ബാധിച്ചതു പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയിൽ കൊവിഡ്–19 സ്ഥിരീകരിച്ച കേരളത്തിലെ 3 വിദ്യാ‍ർഥികളുടെ കാര്യത്തിലും പരിശോധനഫലം തൃപ്തികരമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തു പുതിയ കേസുകൾ ഇല്ല.

English Summary: Third Indian Tests Positive For Coronavirus On Board Quarantined Japan Cruise Ship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com