ഫെയ്സ്ബുക്കിൽ നമ്പർ 1 താൻ, രണ്ടാമൻ മോദി: അവിടേയ്ക്ക് പോകുന്നുവെന്ന്‌ ട്രംപ്

donald-trump-mark-zuckerberg-narendra-modi
ഡോണൾഡ് ട്രംപ്, മാർക്ക് സുക്കർബർഗ്, നരേന്ദ്ര മോദി
SHARE

വാഷിങ്ടൻ∙ സമൂഹമാധ്യമ വെബ്സൈറ്റായ ഫെയ്സ്ബുക്കിൽ ജനപ്രിയതയിൽ ഒന്നാമനായതിൽ അഭിമാനമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രണ്ടാമൻ. ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിനു മുന്നോടിയായി ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 24, 25 തീയതികളാണ് ട്രംപ് ഇന്ത്യയിലുണ്ടാവുക.

‘ഇതു വലിയ ആദരവാണെന്ന് എനിക്കു തോന്നുന്നു. മാർക്ക് സുക്കർബർഗ് അടുത്തിടെ പറഞ്ഞു ഡോണൾഡ് ട്രംപ് ആണ് ഫെയ്സ്ബുക്കിലെ നമ്പർ 1, നമ്പർ 2 എന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. രണ്ടാഴ്ചയക്കുള്ളിൽ ഞാൻ ഇന്ത്യയിലേക്കു പോകുകയാണ്’ – ട്രംപ് ട്വീറ്റ് ചെയ്തു.

നേരത്തേയും താനാണ് ഫെയ്സ്ബുക്കിലെ നമ്പർ 1 എന്നും മോദിയാണ് രണ്ടാമനെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി സ്വകാര്യ ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിലും ഫെയ്സ്ബുക്കിലെ നമ്പർ 1 താനാണെന്ന കാര്യം വ്യക്തമാക്കിയിരുന്നു.

English Summary: Donald Trump says it's honour that FB ranked him no. 1 and PM Modi no. 2

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA