വെടിമരുന്ന് നിറയ്ക്കുന്നതിനിടെ അപകടം; ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

Palakkad
SHARE

പാലക്കാട് ∙ മണ്ണാർക്കാട് തെങ്കര മുതുവല്ലി ക്ഷേത്രത്തിൽ കതിന അപകടത്തിൽ ഒരാൾ മരിച്ചു. പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കരിമ്പ കൊമ്പോട് കോളനിയിലെ രാജനാണ് (45) മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം. ഉത്സവത്തിനു പൊട്ടിക്കാനുള്ള കതിനയിൽ വെടിമരുന്ന് നിറയ്ക്കുന്നതിനിടെ കഴിഞ്ഞ ദിവസമായിരുന്നു അപകടം. അപകടത്തിൽ മറ്റു രണ്ട് പേർക്കും പരുക്കുണ്ട്.

English Summary: Firecracker accident death at Palakkad

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA