അനധികൃത സ്വത്ത്: വി.എസ്. ശിവകുമാറിനെതിരെ വിജിലൻസിന് അന്വേഷണത്തിന് അനുമതി

trivandrum-sivakumar
വി.എസ്. ശിവകുമാർ
SHARE

തിരുവനന്തപുരം∙അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി വി.എസ്. ശിവകുമാറിനെതിരെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലൻസിന് ആഭ്യന്തരവകുപ്പിന്റെ അനുമതി. ശിവകുമാറിനെതിരെ അന്വേഷണം നടത്താൻ നേരത്തെ ഗവർണറും അനുമതി നൽകിയിരുന്നു. 

മുൻപ് അന്വേഷിച്ച് തള്ളിയ പരാതിയാണെന്നും സർക്കാർ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും വി.എസ്.ശിവകുമാർ പറഞ്ഞു. അന്വേഷണത്തോട് സഹകരിക്കുമെന്നും ശിവകുമാർ വ്യക്തമാക്കി.

ശിവകുമാറിനെതിരെ നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്തു അന്വേഷണം നടത്താൻ അനുമതി നൽകണമെന്ന് വിജിലൻസ് കഴിഞ്ഞ വർഷം ജനുവരിയിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിച്ച സർക്കാർ 1988ലെ അഴിമതി നിരോധന നിയമം(വകുപ്പ് 17) അനുസരിച്ചാണ് അനുമതി നൽകിയത്. 

English Summary : Home ministry asks Vigilance to investigate VS Shivakumar's case on illegal assets

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA