ADVERTISEMENT

തിരുവനന്തപുരം ∙ തുടർച്ചയായി 3 മാസം റേഷൻ വാങ്ങാത്തതിനെ തുടർന്ന് പൊതുവിഭാഗത്തിലേക്കു ഇതുവരെ മാറ്റിയത് മുൻഗണനാ വിഭാഗത്തിലുള്ള 39068 കുടുംബങ്ങളെ. മുൻഗണന വിഭാഗത്തിൽ 35278 പേരും അന്ത്യോദയ വിഭാഗത്തിൽ 3790 പേരുമാണ് റേഷൻ വാങ്ങാതിരുന്നതെന്ന് മന്ത്രി പി. തിലോത്തമൻ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചു. സൗജന്യ റേഷൻ ഇവർക്ക് ഇനി ലഭിക്കില്ല.

റേഷൻ വാങ്ങാത്തവർ: ജില്ല, മുൻഗണനാ വിഭാഗം (പിഎച്ച്എച്ച്), അന്ത്യോദയ (എഎവൈ), ആകെ എന്ന ക്രമത്തിൽ

തിരുവനന്തപുരം– 5572–468–6040
കൊല്ലം–3987–358–4345
പത്തനംതിട്ട–1845–192–2037
ആലപ്പുഴ– 2890–380–3270
കോട്ടയം–2192–271–2463
ഇടുക്കി–2414–285–2699
എറണാകുളം– 4929–348–5277
തൃശൂർ–2373276–2649
പാലക്കാട്–3736–542–4278
മലപ്പുറം–1577–172–1749
കോഴിക്കോട്–1499–83–1582
വയനാട്–510–227–737
കണ്ണൂർ–983–120–1103
കാസർകോഡ്–771–68–839
ആകെ–35278–3790–39068

റേഷൻ വേണ്ടെന്നു വച്ചത് 917 പേർ

6 മാസത്തേക്ക് റേഷൻ വേണ്ടെന്നു വയ്ക്കാനുള്ള 'റേഷൻ ഗിവ് അപ്' പദ്ധതി ഉപയോഗപ്പെടുത്തിയത് 917 പേർ മാത്രം. ജില്ല തിരിച്ചുള്ള കണക്കിങ്ങനെ– തിരുവനന്തപുരം– 111, കൊല്ലം– 55, പത്തനംതിട്ട–78, ആലപ്പുഴ–53, കോട്ടയം–111, ഇടുക്കി–30, എറണാകുളം–115, തൃശൂർ–101, പാലക്കാട്–86, മലപ്പുറം–38, കോഴിക്കോട്–57, വയനാട്–4, കണ്ണൂർ–48, കാസർകോഡ്–30. റേഷന്റെ നിശ്ചിത വിഹിതം 6 മാസത്തേക്ക് വേണ്ടെന്നു വയ്ക്കാം. ഇത് ദുർബലവിഭാഗങ്ങൾക്ക് സർക്കാർ വിട്ടു നൽകും. ഒരിക്കൽ റേഷൻ വിട്ടു നൽകിയാൽ 6 മാസം കഴിഞ്ഞേ തിരികെ ലഭിക്കാനുള്ള അപേക്ഷ നൽകാൻ കഴിയൂ.

'ഗിവ് അപ്' എങ്ങനെ?

∙ സിവിൽ സപ്ലൈസ് വെബ്സൈറ്റിൽ (www.civilsupplieskerala.gov.in) Give Up Ration എന്ന ഓപ്ഷൻ തുറക്കുക.
∙ 10 അക്ക റേഷൻ കാർഡ് നമ്പർ ടൈപ്പ് ചെയ്യുക
∙ ‘സെൻഡ് ഒടിപി’ ബട്ടൺ ക്ലിക് ചെയ്യുക
∙ മൊബൈലിലെത്തുന്ന ഒടിപി നമ്പർ ഇവിടെ ടൈപ്പ് ചെയ്ത ശേഷം സബ്മിറ്റ് കൊടുക്കുക.

English Summary: Not bought Ration; 39068 families were transferred to the general category

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com