പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘം, ചീഫ്സെക്രട്ടറി നിയമം ലംഘിച്ചു: ചെന്നിത്തല

ramesh-chennithala
രമേശ് ചെന്നിത്തല, ലോക്നാഥ് ബെഹ്റ, ടോം ജോസ്
SHARE

തിരുവനന്തപുരം ∙ പൊലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര ഫണ്ടടക്കം വിനിയോഗിക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെയാണ്. ഡിജിപി പര്‍ച്ചേസുകള്‍ നടത്തുന്നത് നടപടിക്രമം നോക്കാതെ. പൊലീസ് മോഡണൈസേഷന്‍ ഫണ്ട് വകമാറ്റി വാഹനങ്ങള്‍ വാങ്ങി. തോക്ക് കാണാതായത് യുഡിഎഫ് കാലത്തെന്ന സിപിഎം ആക്ഷേപം തെറ്റാണ്. ചീഫ് സെക്രട്ടറിയും നിയമം ലംഘിച്ചു. പൊലീസിന്റെ വാഹനത്തില്‍ ചീഫ് സെക്രട്ടറി സഞ്ചരിക്കുന്നത് എങ്ങനെയാണ്. ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന കൂട്ടുകച്ചവടമാണ് നടന്നതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

English Summary: Ramesh Chennithala on Kerala Police

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA