ADVERTISEMENT

ബെംഗളൂരു ∙ കായിക ക്ഷമതാ പരിശോധനയ്ക്കില്ലെന്ന് കമ്പള (മരമടി) മല്‍സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ അതിശയിപ്പിക്കുന്ന വേഗത്തില്‍ ഒാടിയെത്തിയതിലൂടെ ശ്രദ്ധ നേടിയ ശ്രീനിവാസ ഗൗഡ. മരമടി മത്സരത്തില്‍ ശ്രദ്ധിക്കാനാണ് താല്‍പര്യമെന്ന് ഒരു ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശ്രീനിവാസ പറഞ്ഞു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അധികൃതരെ ഇക്കാര്യം അറിയിക്കും

കാളയോട്ടമത്സരത്തിൽ ഉസൈൻ ബോൾട്ടിനെക്കാൾ വേഗത്തിൽ ഓടിയെന്ന പെരുമ നേടിയ ശ്രീനിവാസ ഗൗഡ ഒറ്റദിവസം കൊണ്ടാണ് താരമായത്. ദക്ഷിണ കന്നഡയിലെ ഉഡുപ്പിയില്‍ നടന്ന കാളപ്പൂട്ട് മത്സരത്തിനിടെയായിരുന്നു മൂഡബദ്രിയില്‍ നിന്നുള്ള ശ്രീനിവാസ ഗൗഡയുടെ മിന്നും പ്രകടനം. ഇന്ത്യൻ ബോൾട്ട് എന്ന വിളിപ്പേരും കിട്ടി. ഇതിനു പിന്നാലെ പ്രതികരണവുമായി ശ്രീനിവാസ ഗൗഡ രംഗത്തെത്തി.

ആളുകള്‍ തന്നെ ബോള്‍ട്ടുമായാണ് താരതമ്യം ചെയ്യുന്നതെന്നും എന്നാല്‍ ബോള്‍ട്ട് ലോകചാംപ്യനാണെന്നും താന്‍ ചെളിയില്‍ ഓടുന്നവനാണെന്നും ശ്രീനിവാസ പറഞ്ഞു. ബോള്‍ട്ടിന് ചെളിയിലെന്നപോലെ തനിക്ക് ട്രാക്കില്‍ ഓടുന്നത് ബുദ്ധിമുട്ടാകുമെന്നും ഇരുപത്തിയെട്ടുകാരന്‍ വ്യക്തമാക്കി. എഎന്‍ഐയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസയുടെ പ്രതികരണം.

ശ്രീനിവാസ ഗൗഡയുടെ പ്രകടനം ശ്രദ്ധയില്‍പ്പെട്ടെന്നും സ്‌പോര്‍ട്‌സ് അതോറിറ്റിയിലേക്ക് ക്ഷണിച്ച് ക്ഷമത പരിശോധിക്കുമെന്നും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവാണ് വ്യക്തമാക്കിയത്. തിങ്കളാഴ്ച ബെംഗളൂരുവിലുള്ള സായ് കേന്ദ്രത്തിൽ എത്താനാണ് അറിയിച്ചിരുന്നത്. എന്നാൽ ശ്രീനിവാസ ഇതു വേണ്ടെന്നുവയ്ക്കുകയായിരുന്നു. തിങ്കളാഴ്ച ബെംഗളൂരുവിൽ എത്തി മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയെ കാണുമെന്ന് ശ്രീനിവാസ അറിയിച്ചു.

English Summary: Kambala jockey Srinivasa Gowda declines Kiren Rijiju's invite, says won't take part in SAI trials

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com