ADVERTISEMENT

കൊച്ചി∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ പ്ലാസ്റ്റിക് കൂനയ്ക്ക് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം മൂന്നുമണിയോടെയാണ് സംഭവം. വലിയ തോതിൽ തീയും പുകയും ഉയർന്നതോടെ അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുന്നുണ്ട്. ഏക്കറു കണക്കിന് സ്ഥലത്ത് പ്ലാസ്റ്റിക് കൂടിക്കിടക്കുന്നിടത്തേക്ക് തീ അതിവേഗം പടരുന്നത് തീയണയ്ക്കലിനു തടസ്സമാകുന്നുണ്ട്.

brahmapuram-waste-plant-fire-kochi-1
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ പ്ലാസ്റ്റിക് കൂനയ്ക്ക് തീപിടിച്ചപ്പോള്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

കനത്ത ചൂടും പുകയും കാരണം അഗ്നിശമനസേനാ ഉദ്യോഗസ്ഥർക്ക് സ്ഥലത്തേക്ക് അടുക്കാൻ ബുദ്ധിമുട്ടു നേരിടുന്നുണ്ട്. കൂടുതൽ ഫയർ എൻജിനുകൾ എത്തിക്കാനും ശ്രമിക്കുന്നുണ്ട്. തീ അണയ്ക്കാൻ വൈകുന്നതും പുക വ്യാപിക്കുന്നതും സമീപ പ്രദേശങ്ങളിലുള്ളവർക്ക് ശ്വാസം മുട്ടൽ ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.

brahmapuram-waste-plant-fire-kochi-2
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ പ്ലാസ്റ്റിക് കൂനയ്ക്ക് തീപിടിച്ചതിനെ തുടർന്നു അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിശമന സേനാ ഉദ്യോഗസ്ഥർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

ഏക്കർ കണക്കിനു സ്ഥലത്ത് കുന്നുകൂടി കിടക്കുന്ന മാലിന്യത്തിന്റെ സംസ്കരണം കാര്യക്ഷമമായി നടക്കാത്തതും തീപിടിത്തം ശക്തമാകുന്നതിന് കാരണമാണ്. കൊച്ചി കോർപ്പറേഷനിലെയും ആലുവ, തൃക്കാക്കര, അങ്കമാലി മുനിസിപ്പാലിറ്റികളിലെയും വടവുകോട്, പുത്തൻകുരിശ് പഞ്ചായത്തുകളിലെയും മാലിന്യം എത്തിക്കുന്നത് ബ്രഹ്മപുരത്താണ്. കഴിഞ്ഞ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇവിടെയുണ്ടായ തീപിടിത്തത്തെ തുടർന്ന് നഗരത്തിലേക്കു പോലും പുക പടർന്ന് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

English Summary: Fire at Kochi Brahmapuram Waste Plant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com