ADVERTISEMENT

കോഴിക്കോട് ∙ അവിനാശി അപകടത്തിന്റെ ഉത്തരവാദിത്തം ലോറി ഡ്രൈവർക്കാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷാ അതോറിറ്റിയുടെ അടിയന്തരയോഗം ബുധനാഴ്ച ചേരും. കണ്ടെയ്നർ ലോറികളുടെ പ്രവർത്തനം നിയന്ത്രിക്കാൻ കഴിയുമോ എന്നത് പരിശോധിക്കും.

ലോറിയുടെ സാങ്കേതികത്തകരാറല്ല അപകടത്തിനു കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. ടയർ പൊട്ടിയല്ല അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതോ വളവിൽ അമിത വേഗത്തിൽ ലോറിയോടിച്ചതോ ആവാം കാരണം. ഡ്രൈവറുടെ പേരിൽ കേസെടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു. കണ്ടെയ്നർ ലോറിയുടെ പെർമിറ്റ് റദ്ദാക്കാൻ സാധ്യത പരിശോധിക്കും.

ലോറിയുടെ പിറകിൽ ഈരണ്ടു ടയറുകൾ വീതമുണ്ട്. അതുകൊണ്ട് ഒരു ടയർ പൊട്ടിയാലും അപകടമുണ്ടാവില്ല. ഓടിക്കൊണ്ടിരുന്ന ട്രാക്കിലെ ഡിവൈഡറിൽ ഉരഞ്ഞാണ് ടയര്‍ പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ പശ്ചാത്തലത്തിൽ ലോറികളിലും രണ്ടു ഡ്രൈവർമാരെ നിയമിക്കുന്നതിനുള്ള കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

English Summary: Lorry driver responsible for avinasi accident says minister sasindran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com