ADVERTISEMENT

തിരുവനന്തപുരം∙ കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച് യുഡിഎഫിൽ പ്രാഥമിക ധാരണ. ഘടകകക്ഷികളുമായി ചർച്ച നടത്തിയശേഷം പ്രഖ്യാപനം ഉണ്ടായേക്കും. പാർട്ടി രണ്ടായി നിൽക്കുന്നത് ദോഷകരമായി ബാധിക്കുമെന്ന് കേരള കോൺഗ്രസിനെ ബോധ്യപ്പെടുത്താൻ യുഡിഎഫ് ഏകോപന സമിതി യോഗത്തിൽ നടന്ന ചർച്ചകളിൽ തീരുമാനമായി. കുട്ടനാട് കോൺഗ്രസ് ഏറ്റെടുത്താൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് മറ്റൊരു സീറ്റ് നൽകാനാണ് ആലോചന.

കുട്ടനാട് സീറ്റ് അടക്കമുള്ള കാര്യങ്ങളിൽ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹാരം കാണുമെന്ന് യോഗത്തിനുശേഷം രമേശ് ചെന്നിത്തല പറഞ്ഞു. ഐക്യം ഉറപ്പിക്കാനുള്ള ഉഭയകക്ഷി ചർച്ചകൾ ഇന്നു മുതൽ ആരംഭിക്കും. പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ചകളിലൂടെ പരിഹരിക്കും. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ചെന്നിത്തല പറഞ്ഞു. ജനാധിപത്യ പാർട്ടികളാകുമ്പോൾ യുഡിഎഫിൽ ആർക്കും അഭിപ്രായം പറയാം. കുട്ടനാട് കേരള കോൺഗ്രസിന് അവകാശപ്പെട്ട സീറ്റാണ്. കഴിഞ്ഞ കാലങ്ങളിൽ അവരാണ് മത്സരിച്ചത്. കുട്ടനാടിനെ സംബന്ധിച്ച് ഒരു തർക്കവും ഇല്ലെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ഏപ്രിൽ 2ന് യുഡിഎഫ് സെക്രട്ടേറിയറ്റ് വളയും. പഞ്ചായത്തുകളിൽ വികസന പ്രവർത്തനം നടക്കാത്തതിനെതിരെ പഞ്ചായത്തു മെംബർമാരെ പങ്കെടുപ്പിച്ച് മാർച്ച് 19ന് ജില്ലാ ട്രഷറികളിലേക്കു ധർണ നടത്താനും തീരുമാനിച്ചു. സെക്രട്ടേറിയറ്റ് വളയൽ പരിപാടിയുടെ പ്രചരണാർഥം മാർച്ച് 16ന് സായാഹ്ന ധർണ നടത്തും. അഴിമതിയും ധൂർത്തും നിയന്ത്രിക്കാൻ കഴിയാതെ സാമ്പത്തിക രംഗത്ത് അരാജകത്വം നിലനിൽക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാന വികസനം സ്തംഭിച്ചു. ജനങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത നിലയിലേക്കു സർക്കാർ എത്തി.

സെൻസസ് പ്രവർത്തനങ്ങൾ നടത്തുന്നതിനോട് യുഡിഎഫിന് യോജിപ്പാണ്. എന്നാൽ സെൻസസും എൻപിആറും കൂട്ടികുഴക്കുന്നതിനോട് യോജിപ്പില്ല. സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. ആഭ്യന്തരവകുപ്പിലെ അഴിമതിക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ല. പൊലീസിലെ അഴിമതിക്കെതിരെ ശക്തമായ സമരം നടത്താനും യോഗം തീരുമാനിച്ചതായി ചെന്നിത്തല പറഞ്ഞു.

Content Highlight: UDF, Kuttanad Seat, Congress, Ramesh Chennithala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com