ADVERTISEMENT

ചെന്നൈ ∙ സ്ത്രീ ശബ്ദത്തിൽ ലൈംഗികച്ചുവയോടെ സംസാരിച്ചു 350ലധികം പുരുഷന്മാരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത എൻജിനീയറിങ് ബിരുദധാരി അറസ്റ്റിൽ. തിരുനെൽവേലി പനകുടി സ്വദേശി വള്ളാൽ രാജ്കുമാർ റീഗനെയാണു (27) അറസ്റ്റു ചെയ്തത്. 2017 മുതൽ രാജ്കുമാർ ആളുകളെ പറ്റിക്കുന്നുണ്ടെന്നു അന്വേഷണത്തിൽ വ്യക്തമായി. ലൊക്കാന്റോ ഉൾപ്പെടെയുള്ളവ ഡൗൺലോഡ് ചെയ്യുന്നവരെ ലക്ഷ്യം വച്ചായിരുന്നു തട്ടിപ്പ്.

ചെന്നൈ മധുരവയൽ സ്വദേശിയായ ഉദയരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു തട്ടിപ്പു പുറത്തായത്. ഈ മാസം 16നു ജോലിക്ക് അപേക്ഷിക്കാനായി ലൊക്കാന്റോ ഡൗൺലോഡ് ചെയ്തതായി പരാതിയിൽ പറയുന്നു. ഇതു പോപ്പ് അപ്പ് ചെയ്തപ്പോൾ സ്ക്രീനിൽ ലൈംഗികച്ചുവയുള്ള ഭാഷയിൽ ചാറ്റിങ് വന്നു. ഇതിനു മറുപടി നൽകി കുറച്ചു സമരം കഴിഞ്ഞപ്പോൾ പ്രിയ എന്ന പേരിൽ ഒരു സ്ത്രീ വിളിച്ചു.

പണം നൽകിയാൽ കൂടുതൽ ആസ്വാദ്യകരമായ കാര്യങ്ങൾക്കു തയാറാണെന്നു സ്ത്രീ അറിയിച്ചു. 100 രൂപ നൽകിയപ്പോൾ സ്ത്രീയുടെ നഗ്ന ദൃശ്യം അയച്ചു നൽകി. പിന്നീട് വിളിച്ച് 1500 രൂപ നൽകിയാൽ വിഡിയോ അയച്ചു തരാമെന്നു പറഞ്ഞു. സംശയം തോന്നിയ ഉദയരാജ് നമ്പർ ബ്ലോക്ക് ചെയ്തു. പിന്നാലെ ലൈംഗികമായി പീഡിപ്പിച്ചുവെന്നു കാണിച്ചു പ്രിയ എന്ന സ്ത്രീ നൽകിയ പരാതി ഉദയരാജിനു ലഭിച്ചു. പണം നൽകിയില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പുമായി മറ്റു ചില നമ്പറുകളിൽനിന്നു വിളി വന്നു.

ഇതോടെ, ഉദയരാജ് പൊലീസിൽ പരാതി നൽകി. പരാതിയിലുള്ള ഫോൺ നമ്പർ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങിയ പൊലീസ് ഇതു പുരുഷന്റേതാണെന്നു കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ 2017 മുതൽ തട്ടിപ്പു നടത്തുന്നുണ്ടെന്നും ഇതുവരെ 350ലധികം പേരിൽനിന്നു പണം ലഭിച്ചിട്ടുണ്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഇതുവരെ ആരും പൊലീസിൽ പരാതി നൽകിയിരുന്നില്ല.

English Summary: Tamil Nadu Man, 27, with woman’s voice cons and blackmails 350 men

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com